ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ്ചാൻസലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.
നിയമിക്കപ്പെട്ടയാളുടെ യോഗ്യതയിൽ കോടതിക്ക് സംശയമില്ലായിരുന്നുവെന്നും ഹരജിക്കാർപോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും ഹരജിയിൽ പറഞ്ഞു. വിധി കേരളത്തിൽ രാഷ്ട്രീയ കോലാഹലത്തിന് കാരണമായി. പുനഃപരിശോധന ഹരജി തുറന്ന കോടതിയിൽ കേൾക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവെച്ച ഹൈകോടതി വിധി നവംബർ 30നാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.