പയ്യന്നൂർ: നീതിനിർവഹണത്തിനിടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സബ് ഇൻസ്പെക്ടർക്ക് ഒടുവിൽ സർക്കാറിെൻറ നീതി. പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്ത കെ.എം. രാജെൻറ മകന് ജോലി കൊടുക്കാനുള്ള മന്ത്രിസഭ തീരുമാനമാണ് പൊലീസുകാരുടെ മനോവീര്യത്തിന് കരുത്തുപകർന്നത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ 2015ല്‍ മണല്‍ മാഫിയയുടെ ആക്രമണത്തിലാണ് രാജന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് 2018ല്‍ സര്‍വിസില്‍ നിന്ന് വിരമിക്കേണ്ടിവന്ന ഇദ്ദേഹത്തിെൻറ മകന് കെ.എം. സന്ദീപിന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചത്. വിഷയം അസാധാരണ കേസായി പരിഗണിച്ച് സര്‍ക്കാര്‍ സര്‍വിസില്‍ ജോലി നല്കാന് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്.
കണ്ണൂര്‍ പരിയാരം പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുമ്പോഴാണ് പട്ടുവം സ്വദേശിയായ രാജനുനേരെ ആക്രമണമുണ്ടായത്. അദ്ദേഹം ഇപ്പോഴും കിടപ്പിലാണ്. പരിയാരം ഗ്രാമ പഞ്ചായത്തിൽ പുലർച്ച മണൽക്കൊള്ള നടക്കുന്നതായി വിവരം ലഭിച്ച രാജൻ പൊലീസ് ജീപ്പിൽ സംഭവസ്ഥലത്തെത്തുകയായിരുന്നു. എസ്.ഐയെ ലോറിയിലേക്ക് വലിച്ചുകയറ്റിയ മണൽ മാഫിയ ലോറിയിൽ വെച്ച് ഗുരുതരമായി മർദിച്ച ശേഷം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കൂടുതൽ പൊലീസെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വീണ്ടും ജോലിക്കെത്താനാവാതെ 2018ൽ വിരമിച്ചു.
മകന് ജോലി നൽകണമെന്ന അഭ്യർഥനയുമായി രാജെൻറ കുടുംബാംഗങ്ങളുമായി ടി.വി. രാജേഷ് എം.എൽ.എ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ടിരുന്നു. വിശദമായി പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ വാഗ്ദാനമാണ് നടപ്പായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.