കാൺപൂർ സന്ദർശനം: ഇ.ടി മുഹമ്മദ് ബഷീറിനെ യു.പി പൊലീസ് തടഞ്ഞ് തിരിച്ചയച്ചു; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് എം.പി

ലഖ്നോ: പ്രവാചകനിന്ദക്കെതിരെ കാൺപൂരിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായവരെ കാണാനെത്തിയ ഇ.ടി മുഹമ്മദ് ബഷീർ എം.പി യു.പി പൊലീസ് തടഞ്ഞു. കാൺപൂർ റെയിൽവേ സ്റ്റേഷനിൽ തന്നെ എം.പിയെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് 10 കിലോ മീറ്റർ ദൂരെയുള്ള സ്ഥലത്തുവെച്ച് വിഷയം ​ചർച്ച ചെയ്യാമെന്ന് യു.പി പൊലീസ് അറിയിച്ചുവെന്ന് എം.പി പറഞ്ഞു.

പിന്നീട സ്വന്തം വാഹനത്തിൽ പോകാൻ സമ്മതിക്കാതെ പൊലീസിന്റെ വാഹനത്തിൽ കൊണ്ടുപോയി. എന്നാൽ, 35 കിലോ മീറ്റർ ദൂരം പിന്നിട്ടും​ പൊലീസ് പറഞ്ഞ സ്ഥലമെത്താതായതോടെ വണ്ടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷം കാൺപൂരിലേക്ക് അയക്കാനാവില്ലെന്നും ഡൽഹിയിലേക്ക് തന്നെ തിരിച്ചു പോകണമെന്നാണ് മുകളിൽ നിന്നുള്ള ഉത്തരവെന്ന് യു.പി പൊലീസ് അറിയിച്ചു. തുടർന്ന് താൻ രാത്രി 12 മണി വരെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് പൊലീസിന്റെ നിർബന്ധത്തിന് വഴങ്ങി ഡൽഹിയിലേക്ക് മടങ്ങി. ഇതുസംബന്ധിച്ച ലോക്സഭ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ അറിയിച്ചു. 


Full View


Tags:    
News Summary - Kanpur visit: ET Mohammad Basheer detained by UP police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.