സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍  പ്രവാചക​െൻറ ആശയങ്ങളെ നിരാകരിക്കുന്നവർ  -കാന്തപുരം

കൊച്ചി: മുസ്‌ലിം രാജ്യങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആശയങ്ങളെ നിരാകരിക്കുന്നവരും മതത്തിന് സ്വതന്ത്ര വ്യാഖ്യാനങ്ങള്‍ ചമക്കുന്നവരുമാണെന്ന്​ അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ഇസ്‌ലാമിലെ അവാന്തര വിഭാഗം എന്നതിലപ്പുറം സലഫികള്‍ സുരക്ഷ പ്രശ്‌നമായി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി സമഘടിപ്പിച്ച  ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അ​േദ്ദഹം. 

ഈജിപ്തിലെ സിനായില്‍ സുന്നി പള്ളിയില്‍ നടന്ന ആക്രമണം യഥാര്‍ഥ വിശ്വാസികള്‍ക്കും പള്ളികള്‍ക്കും മഖ്ബറകള്‍ക്കും നേരെ ലോകത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ്. ഇസ്‌ലാമി​​െൻറ സഹിഷ്ണുതാപരമായ ചരിത്രത്തെ ഇല്ലാതാക്കുക എന്നത് ഇക്കൂട്ടരുടെ പ്രധാന അജണ്ടയാണ്. മുസ്‌ലിംകള്‍ക്കും മറ്റ് മതസ്ഥര്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്​ടിച്ച് രാഷ്​ട്രീയ മുതലെടുപ്പ് നടത്തുകയാണ് സലഫികള്‍. ഈജിപ്തിലെ പുരാതന കോപ്റ്റിക് ക്രിസ്തുമത വിശ്വാസികള്‍ക്ക് നേരെയും സുന്നികള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടത്തുന്നത് ഒരേ ശക്തികളാണ്. തങ്ങളുടെ പരുക്കന്‍ ആശയങ്ങള്‍ അക്രമം വഴി അടിച്ചേല്‍പ്പിക്കാനാണ് സലഫികള്‍ ശ്രമിക്കുന്നത്. സലഫി ഭീകരതയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പുവരുത്താന്‍ വന്‍ തുകയാണ് വിവിധ സര്‍ക്കാറുകള്‍ മാറ്റിവെക്കുന്നത്. വികസനത്തിന് ചെലവഴിക്കേണ്ട തുക ഇവ്വിധം മാറ്റിവെക്കേണ്ടി വരുന്നത് ഖേദകരമാണ്. 

ഇന്ത്യയില്‍ ഏറെ മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ സാമൂഹിക ധ്രുവീകരണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നതില്‍ വര്‍ഗീയവാദികളും തീവ്രവാദികളും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് വൈസ് പ്രസിഡൻറ്​ സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പതാക ഉയര്‍ത്തി. ആർ.സി.എഫ്.ഐ ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്​ദുല്‍ ഹക്കീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. മര്‍കസ് മാനേജര്‍ സി.മുഹമ്മദ് ഫൈസി മര്‍കസ് റൂബി ജൂബിലി സന്ദേശം നല്‍കി. കേരള മുസ്‌ലിം ജമാഅത്ത്  ജില്ല പ്രസിഡൻറ്​ പി.അബ്​ദുല്‍ ഖാദര്‍ മദനി, ജനറല്‍ കണ്‍വീനര്‍ അഡ്വ. സി.എ. മജീദ് എന്നിവർ സംസാരിച്ചു. 
 
 

Tags:    
News Summary - Kanthapuram A.P. Aboobacker Musliyar- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.