ഐക്യം എന്നാല്‍ എന്തിനെയെങ്കിലും ഉന്മൂലനം ചെയ്യലല്ല -എ.പി. അബൂബക്കർ മുസ്​ലിയാർ 

പനമരം (വയനാട്​): ഇസ്​ലാം ലോകത്തെ പഠിപ്പിക്കുന്നത് സമാധാനത്തി​​​​െൻറ സന്ദേശമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ. സമാധാനത്തിൽ നിന്നും വ്യതിചലിച്ചുള്ള പ്രവർത്തികൾ ഇസ്​ലാമിന് വിരുദ്ധമാണ്. എസ്.എസ്.എഫ് കേരള കാമ്പസ് അസംബ്ലിയുടെ ഉദ്ഘാടനം നടവയൽ സി.എം. കോളജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തതകളെ അംഗീകരിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന സാമൂഹിക സാഹചര്യത്തിലേ ദേശീയ ഐക്യത്തിന് അര്‍ഥവും നിലനിൽപും ഉണ്ടാകൂ. ഐക്യം എന്നാല്‍ എന്തിനെയെങ്കിലും ഉന്മൂലനം ചെയ്യുക എന്നല്ല അര്‍ഥം. അങ്ങിനെ ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. വിട്ടുവീഴ്ചകളിലൂടെ മാത്രമേ സ്ഥിരമായ സമാധാനം ഉറപ്പുവരുത്താനാകൂ. 

തീവ്രവാദവും ഭീകരവാദവും ലോകത്ത് അരാജകത്വമുണ്ടാക്കുന്നു. സൗഹൃദത്തി​​​​െൻറയും ഐക്യത്തി​​​​െൻറയും സന്ദേശം ഉൾക്കൊണ്ടവർ തീവ്രവാദികളാകില്ല. സലഫിസത്തിന് പിന്നാലെ ചില അഭ്യസ്ത വിദ്യർ ഓടി. ഇങ്ങനെ ഓടിയവർ തീവ്രവാദികളായി. സുന്നികൾ പുരോഗതിയില്ലാവരാണെന്ന് പറഞ്ഞിരുന്നവരാണ് സലഫികൾ. ഇന്ന് അറബ് ലോകം തന്നെ ഇവരെ കരുതിയിരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പി. ഹസൻ മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. എം. അബ്​ദുറഹിമാൻ മുസ്​ലിയാർ, വണ്ടൂർ അബ്​ദുറഹ്​മാൻ ഫൈസി, ടി.കെ. അബ്​ദുറഹിമാൻ ബാഖവി, കെ.ഒ. അഹമ്മദ് കുട്ടി ബാഖവി എന്നിവർ സംസാരിച്ചു. 

Tags:    
News Summary - kanthapuram- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.