തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മാണി സി. കാപ്പനെയും പി.സി. ജോർജിനെയും പിന്തുണക്കാൻ ഹിന്ദു പാർലമെൻറ് തീരുമാനിച്ചതായി ജനറൽ സെക്രട്ടറി സി.പി. സുഗതൻ അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ജനസഭയുടെ സെമിനാറിലാണ് ഹിന്ദു പാർലമെൻറ് നിലപാട് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകുന്ന കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണ്.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഹിന്ദു പാർലമെൻറ് ചെയർമാൻ കെ.കെ. ഹരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാണി സി. കാപ്പൻ, പി.സി. ജോർജ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.