കോഴിക്കോട്: പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച മാണി സി.കാപ്പനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍. മാണി. സി. കാപ്പന്‍റെ നിലപാട് രാഷ്ട്രീയമല്ല, വൈകാരികമാണ്. മാണി. കാപ്പന്‍റെ നിലപാട് മാറ്റം പാലായെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തന്നെ അപ്രസക്തമാക്കിയെന്നും എന്‍.സി.പി പിടിച്ചെടുത്ത മണ്ഡലമെന്ന നിലയില്‍ പാലാ സീറ്റില്‍ അവകാശവാദം ഉന്നയിക്കാനുള്ള അവസരം കാപ്പന്‍ ഇല്ലാതാക്കിയെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനുമായി ആലോചിച്ച ശേഷം മാണി സി. കാപ്പനെതിരെ നടപടി സ്വീകരിക്കും. അച്ചടക്കലംഘനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും എ.കെ. ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്നത് അദ്ദേഹത്തിന്റെ മനോധര്‍മ്മം എന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. തന്‍റെ കൂടെയുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവവെക്കുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും മാണി സി.കാപ്പന്‍ പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാര്‍ നല്‍കിയ കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാപനങ്ങളും രാജിവെക്കും. എന്നാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്നും കാപ്പന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എ.കെ.ശശീന്ദ്രന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.