ഐ.എൻ.എല്ലിലേക്കെന്ന വാർത്ത നിഷേധിച്ച് കാരാട്ട് റസാഖ്; സി.പി.എമ്മിന്‍റെ ഭാഗമായി തുടരാനാണ് ആഗ്രഹം

കോഴിക്കോട്: താൻ ഐ.എൻ.എല്ലിലേക്ക് ചേക്കേറുകയാണെന്ന വാർത്ത നിഷേധിച്ച് കൊടുവള്ളി മുന്‍ എം.എൽ.എ കാരാട്ട് റസാഖ്. ഐ.എൻ.എലിലേക്ക് പോകുന്നതിന് സി.പി.എമ്മിന്‍റെ അനുമതി വേണമെന്നും അനുമതി ലഭിച്ചാലുടൻ ചേരുമെന്നുമായിരുന്നു വാർത്ത. ഇത് നിഷേധിച്ച കാരാട്ട് റസാഖ് തനിക്ക് സി.പി‍.എമ്മിന്‍റെ ഭാഗമായി തുടരാനാണ് ആഗ്രഹമെന്നും വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയിലെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നുവെന്നും എന്നാല്‍ സി.പി.എമ്മിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണ് ഐ.എന്‍.എല്‍ പ്രവേശനത്തിനൊരുങ്ങുന്നതെന്നുമായിരുന്നു വാർത്ത.

കൊടുവള്ളി മുന്‍ ഇടതു സ്വതന്ത്ര എം.എല്‍.എയായിരുന്നു കാരാട്ട് റസാഖ്. ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവ് എം.കെ മുനീറോട് 6,344 വോട്ടിനായിരുന്നു കാരാട്ട് റസാഖ് തോറ്റത്. 

Tags:    
News Summary - Karat Razak denies news to that he join INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.