കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ കേരളം ഉറ്റുനോക്കിയ ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് ഫൈസൽ ജയിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് കിട്ടിയത് പൂജ്യം വോട്ട്. വിവാദമായ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിെൻറ സ്ഥാനാർഥിത്വം വിവാദമായ പശ്ചാത്തലത്തിൽ സി.പി.എം ജില്ല കമ്മിറ്റി അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. പകരം, ഐ.എൻ.എലിെൻറ ഒ.പി. അബ്ദുൽ റഷീദിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. എന്നാൽ, വാർഡിൽ 568 വോട്ട് നേടി ഫൈസൽ വിജയിച്ചപ്പോൾ റഷീദിന് ഒരുവോട്ടുപോലും ലഭിച്ചില്ല. യു.ഡി.എഫ് സ്ഥാനാർഥി കെ.കെ.എ. കാദർ 495 വോട്ട് നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി സദാശിവൻ നേടിയത് 50 വോട്ട്. കാരാട്ട് ഫൈസലിെൻറ അപരനായി മത്സരിച്ച കെ. ഫൈസൽ ഏഴു വോട്ടു നേടിയപ്പോഴാണ് ഇടതു സ്ഥാനാർഥിക്ക് ഒരു വോട്ടുപോലും േനടാനാവാതെ പോയത്. സ്ഥാനാർഥിയുടെ അടുപ്പക്കാർ പോലും അദ്ദേഹത്തിന് വോട്ടു ചെയ്തില്ല.
മത്സരിപ്പിക്കേണ്ടെന്ന് ജില്ല കമ്മിറ്റി തീരുമാനമെടുത്തെങ്കിലും എൽ.ഡി.എഫ് മെഷിനറി മുഴുവൻ പ്രവർത്തന സജ്ജമായത് കാരാട്ട് ഫൈസലിനുവേണ്ടിയായിരുന്നു. ഇവിടെ ഒരു ബൂത്ത് കെട്ടി എന്നതല്ലാതെ റഷീദിനായി എൽ.ഡി.എഫ് പ്രചാരണ പ്രവർത്തനത്തിനിറങ്ങിയിരുന്നില്ല. എൽ.ഡി.എഫിനൊപ്പം നിൽക്കേണ്ടവർ ഫൈസലിന് വേണ്ടിയായിരുന്നു പ്രചാരണം നടത്തിയത്. ഒരു വോട്ടുപോലും ഇടതു സ്ഥാനാർഥിക്ക് ലഭിക്കാതെ ആ വോട്ടുകളെല്ലാം ഫൈസലിന് ലഭിക്കുന്ന തരത്തിലേക്ക് എൽ.ഡി.എഫ് നടത്തിയ പ്രവർത്തനം കൂടിയാണ് വിജയം കണ്ടത്. ഔദ്യോഗിക സ്ഥാനാർഥിയെ തഴഞ്ഞ് ഫൈസൽ വിജയിച്ചേതാടെ നേരത്തേ, അദ്ദേഹത്തിെൻറ സ്ഥാനാർഥിത്വത്തിനെതിരെ പാർട്ടി നേതൃത്വം രംഗത്തുവന്നത് ഒളിച്ചുകളിയാണെന്ന് വ്യക്തമായിരിക്കുകയാണ്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. നേരത്തേ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറായിരുന്നു. പറമ്പത്തുകാവ് വാർഡിൽനിന്നും എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചായിരുന്നു നഗരസഭയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.