മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, കാരായി രാജൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി. ജയരാജൻ (ഫോട്ടോ കടപ്പാട്: facebook.com/rajankarayi)

പൊലീസിലും പുഴുക്കുത്തെന്ന് കാരായി രാജൻ: ‘ഞങ്ങൾക്ക് ആഭ്യന്തര വകുപ്പിൽ ഉറച്ച വിശ്വാസമുണ്ട്’

ക​ണ്ണൂ​ർ: പൊ​ലീ​സി​ലും പു​ഴു​ക്കു​ത്തു​ണ്ടെ​ന്നും ഉ​പ്പ് തി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്കു​മെ​ന്നും സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും റ​ബ്കോ ചെ​യ​ർ​മാ​നു​മാ​യ കാ​രാ​യി രാ​ജ​ൻ. സ്വാ​മി സ​ന്ദീ​പാ​ന​ന്ദ ഗി​രി​യു​ടെ ​ആ​ശ്ര​മം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ കാ​രാ​യി രാ​ജ​നെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ ഐ.​പി. ബി​നു​വി​നെ​യും കു​ടു​ക്കാ​ൻ എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ ശ്ര​മി​ച്ചെ​ന്ന പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് കാ​രാ​യി രാ​ജ​ന്റെ പ്ര​തി​ക​ര​ണം. കാ​രാ​യി രാ​ജ​ന്റെ കുറിപ്പ് പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ഫേസ്ബുക്കിൽ പങ്കു​വെച്ചു.

ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം സ​ഹി​ത​മാ​ണ് കാരായിയുടെ കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത്. സ്വ​ന്തം അ​നു​ഭ​വ​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​തു പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ചി​ല പു​ഴു​ക്കു​ത്തു​ക​ൾ എ​വി​ടെ​യു​മു​ണ്ടാ​കും. ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ചും. ഉ​പ്പ് തി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്കു​ക​യും ശി​ക്ഷ​യേ​റ്റു വാ​ങ്ങേ​ണ്ടി​വ​രി​ക​യും ചെ​യ്യു​മെ​ന്നാ​ണ് വി​ശ്വാ​സം. അ​തി​നു​ള്ള ശേ​ഷി ന​യി​ക്കു​ന്ന​വ​ർ​ക്കു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

കാരായിൽ നിന്ന് കണ്ണൂരിലെ ജയരാജന്മാരിലേക്ക്‌, അവിടെ നിന്ന് എ.കെ.ജി സെന്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എന്നതാണ് ഫോൺ ചോർത്തിയവരുടെ ലക്ഷ്യം എന്നാണ് അൻവർ പറഞ്ഞത്. എന്നാൽ, ഇത്‌ ബൂമറാങ് ആവുമെന്ന അവസാന നിമിഷത്തെ ആരുടെയോ ഉപദേശമാണിവരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും അല്ലെങ്കിൽ ആശ്രമം കത്തിച്ചതിന്റെ പാപഭാരം ഈ പാർട്ടിയും കാരായിയെ പോലെയുള്ള സഖാക്കളും തലയിൽ പേറേണ്ടി വന്നേനേ എന്നും അദ്ദേഹം പറഞ്ഞു.

അൻവറിന്റെ കുറിപ്പിന്റെ പൂർണരൂപം:

"മിത്തോ","അഭ്യൂഹമോ" അല്ല..

കേരള പോലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ട്‌.ഇന്ന് അതിന്റെ തെളിവുകളും പുറത്ത്‌ വിട്ടിട്ടുണ്ട്‌.

തിരുവനന്തപുരത്ത്‌ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർ.എസ്‌.എസ്‌ കത്തിച്ചെങ്കിൽ അതിന്റെ പേരിൽ കണ്ണൂരിലുള്ള സഖാവ്‌ കാരായി രാജന്റെ ഫോൺ ചോർത്തുന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക്‌ മനസ്സിലാകുന്നില്ല.

കാലങ്ങളോളം രാഷ്ട്രീയമായി വേട്ടയാടപ്പെട്ട്‌, നാടുകടത്തപ്പെട്ട സഖാവാണ് കാരായി രാജൻ. അത്രമാത്രം ത്യാഗം സഹിച്ചിട്ടുള്ള ആ സഖാവിനെ സ്വാമിയുടെ ആശ്രമം കത്തിക്കൽ കേസ്സുമായി ബന്ധപ്പെടുത്താൻ ആർക്കാണിവിടെ ഇത്ര ധൃതി.!!നിരപരാധികളായ സഖാക്കളെ വേട്ടയാടുന്ന പോലീസിലെ ചിലരുടെ മനോഭാവം എതിർക്കപ്പെടേണ്ടതുണ്ട്‌.

അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്‌.

കാരായിൽ നിന്ന് കണ്ണൂരിലെ ജയരാജന്മാരിലേക്ക്‌,അവിടെ നിന്ന് എ.കെ.ജി സെന്ററിലേക്കും,മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും.ഇതായിരുന്നു ഇവരുടെ ലക്ഷ്യം.ഇത്‌ ബൂമറാങ്ങ്‌ ആവുമെന്ന അവസാന നിമിഷത്തെ ആരുടെയോ ഉപദേശമാണിവരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചത്‌.അല്ലെങ്കിൽ,സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ പാപഭാരം ഈ പാർട്ടിയും കാരായിയെ പോലെയുള്ള സഖാക്കളും തലയിൽ പേറേണ്ടി വന്നേനേ.

നീതി കിട്ടിയില്ലെങ്കിൽ

അത്‌ കിട്ടും വരെ പോരാടും.

അതിനിനി ദിവസക്കണക്കൊക്കെ

റെക്കോർഡ്‌ ചെയ്യപ്പെട്ടാലും

അതൊന്നും കാര്യമാക്കുന്നില്ല.

എനിക്ക്‌ വേണ്ടിയല്ല,

നമ്മൾ ഓരോരുത്തവർക്കും

വേണ്ടിയാണ് സഖാക്കളെ

ഈ പോരാട്ടം..

സഖാവ്‌ കാരായിക്ക്‌ ഐക്യദാർഢ്യം..❤️

Full View

Tags:    
News Summary - Karayi Rajan against kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.