മൂടൽമഞ്ഞ്​; കരിപ്പൂരിൽ ആറ്​ വിമാനങ്ങൾ തിരിച്ചുവിട്ടു

കൊണ്ടോട്ടി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന്​ കോഴിക്കോട്​ വിമാനത്താവളത്തിൽ ആറ്​ വിമാനങ്ങൾ തിരിച്ചുവിട്ടു. ശനിയാഴ്​ച പുലർച്ച 3.30നും 6.30നും ഇടയിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ കൊച്ചിയിലേക്കും രണ്ടെണ്ണം കോയമ്പത്തൂർ വിമാനത്താവളത്തിലേക്കുമാണ്​ തിരിച്ചുവിട്ടത്​. ഇവ രാവിലെ എട്ടിനും 11നും ഇടയിൽ കരിപ്പൂരിൽ തിരിച്ചെത്തി. പിന്നീട്​ നാല്​ വിമാനങ്ങൾ തുടർ സർവിസ്​ നടത്തി. പൈലറ്റി​​​െൻറ ജോലിസമയം അവസാനിച്ചതിനാൽ മൂന്ന്​ വിമാനങ്ങളുടെ സമയക്രമം രാത്രിയി​ലേക്ക്​ പുനഃക്രമീകരിച്ചു.

പുലർച്ച 3.30നുള്ള എയർ അറേബ്യയുടെ ഷാർജ-കോഴിക്കോട്, 3.45നുള്ള ഇത്തിഹാദി​​​െൻറ അബൂദബി​-കോഴിക്കോട്, നാലിനുള്ള ഒമാൻ എയറി​​​െൻറ മസ്​കത്ത്​​-കോഴിക്കോട്​, 4.30നുള്ള ഗൾഫ്​ എയറി​​​െൻറ ബഹ്​റൈൻ-കോഴിക്കോട്​ എന്നിവ കൊച്ചിയിലേക്കും 4.15നുള്ള ഇൻഡിഗോയുടെ മസ്​കത്ത്​-കോഴ​ിക്കോട്, 6.30നുള്ള ഇൻഡിഗോയുടെ ചെന്നൈ വിമാനം എന്നിവ കോയമ്പത്തൂരിലേക്കുമാണ്​ തിരിച്ചുവിട്ടത്​. 

പൈലറ്റി​​​െൻറ ​േജാലിസമയം അവസാനിച്ചതിനാൽ ഒമാൻ എയറി​​​െൻറ മസ്​കത്ത്​ സർവിസ്​ രാത്രി എട്ടിലേക്കും ഗൾഫ്​ എയറി​​​െൻറ ബഹ്​റൈൻ സർവിസ്​ രാത്രി 11.30ലേക്കുമാണ്​ മാറ്റിയത്​. ഒമാൻ എയർ പുലർച്ച അഞ്ചിനും ഗൾഫ്​ എയർ 5.30നുമാണ്​ മടങ്ങിപ്പോകേണ്ടിയിരുന്നത്​​. ഒമാൻ എയർ രാവി​െല എട്ടിനും ഗൾഫ്​ എയർ 8.30നുമാണ്​ കരിപ്പൂരിൽ തിരിച്ചെത്തിയത്​. പുലർച്ച 4.10ന്​ ഷാർജയിലേക്ക്​ പുറപ്പെടേണ്ട വിമാനം രാത്രി പത്തിനാണ്​ പുറപ്പെട്ടത്​. രാവിലെ 8.59ന്​ കരിപ്പൂര​ി​െലത്തിയ ഇത്തിഹാദ്​ 11ന്​ അബൂദബിയിലേക്ക്​ തിരിച്ചുപോയി. 7.50ന്​ എത്തിയ ഇൻഡിഗോയുടെ മസ്​കത്ത്​ വിമാനം 9.25ന്​ ഷാർജയിലേക്കും 8.25ന്​ ചെന്നൈയിൽനിന്നെത്തിയ വിമാനം 8.45ന്​ ബംഗളൂരുവിലേക്കും മടക്ക സർവിസ്​ നടത്തി. 
 

Tags:    
News Summary - Karippur Airport-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.