കൊേണ്ടാട്ടി: ‘റിസ’ നിർമാണത്തിെൻറ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ പകൽ ഏഴ് മണിക്കൂർ തുടർച്ചയായി അടച്ചിടും. ഉച്ചക്ക് 12 മുതൽ 2.30 വരെയും 3.30 മുതൽ വൈകീട്ട് ഏഴ് വരെയുമായിരുന്നു ജനുവരി 15 മുതൽ റൺവേ അടച്ചിട്ടിരുന്നത്. വേനൽക്കാല ഷെഡ്യൂൾ നിലവിൽ വരുന്ന മാർച്ച് 25 മുതൽ ജൂൺ 15 വരെ റൺവേ പകൽ 12 മുതൽ വൈകീട്ട് ഏഴ് വരെ അടച്ചിടും. പകൽ 2.30നും 3.30നും ഇടയിലുണ്ടായിരുന്ന സർവിസുകളുടെ സമയം പുനഃക്രമീകരിച്ചു.
പുതിയ ഷെഡ്യൂളിൽ 25 മുതൽ ൈഹദരാബാദിലേക്ക് ഇൻഡിഗോ സർവിസ് ആരംഭിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 9.30ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 11.15ന് ൈഹദരാബാദിലെത്തും. വൈകീട്ട് 6.20ന് ഹൈദരാബാദിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.05ന് കരിപ്പൂരിലെത്തും. ഉച്ചക്കുണ്ടായിരുന്ന ഷാർജ സർവിസിെൻറ സമയം രാത്രിയിലേക്ക് മാറ്റി.
രാത്രി 10.25ന് പുറപ്പെടുന്ന വിമാനം പുലർച്ച ഒന്നിനാണ് ഷാർജയിലെത്തുക. നിലവിൽ ഉച്ചക്ക് 3.05ന് മുംബൈയിലേക്കുണ്ടായിരുന്ന ജെറ്റ് എയർവേസ് വിമാനം 25 മുതൽ രാവിലെ 11ന് പുറപ്പെട്ട് ഉച്ചക്ക് 12.55ന് അവിടെ എത്തും. ജെറ്റ് എയർവേസിെൻറ ബംഗളൂരു വിമാനവും രാവിലെ 11.50നാണ് പുതിയ ഷെഡ്യൂൾ പ്രകാരം പുറപ്പെടുക. നേരത്തേ ഉച്ചക്ക് 2.35 ആയിരുന്നു സമയം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ‘റിസ’ നീളം വര്‍ധിപ്പിക്കുന്നതിെൻറ പ്രവൃത്തി ആരംഭിച്ചിട്ട് രണ്ടുമാസം പൂര്‍ത്തിയായി. പ്രവൃത്തിയുടെ ഭാഗമായി ലൈറ്റിങ് ക്രമീകരണങ്ങൾ പൂർണമായി മാറ്റി സ്ഥാപിക്കും. ജൂൺ 15ഒാടെ പ്രവൃത്തി പൂർത്തിയാക്കാനാണ് അതോറിറ്റിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.