കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വയനാട് തരുവണ കരിങ്ങാരി വി.പി. ഇബ്രാഹിം(58) ആണ് മരിച്ചത്.
അപകടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിതസയിലായിരുന്നു. ഭാര്യ: നൂര്‍ജ. മക്കള്‍: ഫൈസല്‍,ഫായിസ്,ഫൗസിയ.
ആഗസ്റ്റ് ഏഴിനാണ് ദുബൈയിൽനിന്ന് 184 യാത്രക്കാരും ആറുജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽനിന്ന് തെന്നിമാറി താഴേക്ക് പതിച്ചത്. പൈലറ്റും സഹപൈലറ്റുമടക്കം 18 പേർ അപകടത്തിൽ മരിച്ചിരുന്നു. ഒരാൾ പിന്നീട് ചികിത്സയിലിരിക്കേ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.