കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം 2700 ൽനിന്ന് 3200 മീറ്ററായി വർധിപ്പിക്കാൻ പുതിയ മാസ്റ്റർ പ്ലാൻ നിർദേശം മലബാർ ഡെവലപ്മെൻറ് േഫാറം (എം.ഡി.എഫ്) കേന്ദ്ര സർക്കാറിനും പാർലമെൻറിെൻറ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. വെങ്കിടേഷ് എം.പിക്കും കൈമാറി.
കിഴക്കുഭാഗത്ത് റൺവേ 28ൽനിന്ന് 500 മീറ്റർ നീളംകൂട്ടാൻ 22 ഏക്കർ ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂ. 780 മീറ്റർ നീളത്തിലും 108 മീറ്റർ വീതിയിലുമുള്ള 68 ഏക്കർ ഭൂമി വിമാനത്താവള അതോറിറ്റിയുടേതായി ഇവിടെയുണ്ട്. ഇൗ ഭൂമിയുടെ ഇരുവശത്ത് താമസിക്കുന്ന ഏതാനും കുടുംബങ്ങളെ നഷ്ടപരിഹാരം നൽകി 22 ഏക്കർ ഭൂമി ഏറ്റെടുത്താൽ ഇന്ത്യയിലെതന്നെ മികച്ച റൺവേയായി കരിപ്പൂരിനെ മാറ്റാനാവും. മാത്രമല്ല അമേരിക്കൻ സ്റ്റാൻഡേഡ് അനുസരിച്ചുള്ള റൺവേയുടെ ഇരുവശങ്ങളിലായി 75 മീറ്റർ വീതം റൺവേ സ്ട്രിപ്പുകളും 240 മീറ്റർ റൺവേ എൻറ് സേഫ്റ്റി ഏരിയയും സ്ഥാപിക്കാം.
കണ്ണൂർ മാതൃകയിൽ ഭൂമി ഏറ്റെടുക്കാനും മണ്ണും കല്ലും കരിപ്പൂരിന് നൽകാനും സർക്കാർ തയാറാവണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കരിപ്പൂർ വിമാനത്താവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷേണായ് ഹൈകോടതിയിൽ നൽകിയ കേസിൽ എതിർ കക്ഷിയായി എം.ഡി.എഫ് ഹർജി സമർപ്പിച്ചതായും പ്രസിഡൻറ് കെ.എം. ബഷീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.