കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകട സമയത്ത് എല്ലാം മറന്ന് ധീരമായി പ്രവർത്തിച്ച മലപ്പുറത്തെ ജനങ്ങളെ പ്രശംസിച്ച് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി.
സാഹസിക രക്ഷാപ്രവർത്തനം നടത്തിയത് വിവരിച്ച് മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് അയച്ച ഇ-മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് അവർ മലപ്പുറത്തെ പുകഴ്ത്തിയത്.
അദ്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് ജനങ്ങൾ നടത്തിയതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വമാണ് മലപ്പുറത്ത് നിന്ന് ഇനിയും പ്രതീക്ഷിക്കുന്നതെന്നും മറുപടിയിൽ വ്യക്തമാക്കി.
മുമ്പ് പാലക്കാട് ജില്ലയിൽ സ്ഫോടകവസ്തു കടിച്ച് ആന ചെരിഞ്ഞ സംഭവത്തിെൻറ പേരിൽ മലപ്പുറത്തെക്കുറിച്ച് മനേക മോശം പ്രതികരണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.