കൊണ്ടോട്ടി: ടേക്ക് ഒാഫിനിടെ യന്ത്രത്തകരാർ സംഭവിച്ച എയർ ഇന്ത്യ വിമാനത്തിെൻറ പ്രശ്നം പരിഹരിച്ചു. വിമാനത്തിെൻറ എൻജിൻ അടക്കമുള്ള ഭാഗങ്ങളാണ് തിങ്കളാഴ്ച മാറ്റിവെച്ചത്. സുരക്ഷ പരിശോധന പൂർത്തിയാകുന്നതോടെ വിമാനം കരിപ്പൂരിൽനിന്ന് കൊണ്ടുേപാകും. കഴിഞ്ഞ 24ന് ദുബൈയിലേക്ക് പുറപ്പെടുന്നതിനിടെയാണ് വിമാനത്തിെൻറ എൻജിൻ തകരാറിലാകുകയും ടയർ പൊട്ടിത്തെറിക്കുകയും ചെയ്തത്. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സർവിസ് ഇല്ലാത്തതിനാൽ ഡൽഹിയിൽനിന്ന് റോഡ് മാർഗമാണ് യന്ത്രസാമഗ്രികൾ കരിപ്പൂരിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.