കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര തലത്തിൽ മികച്ച റേറ്റിങ്. എയർപോർട്ട് കൗൺസിൽ ഇൻറർനാഷനലിെൻറ എയർപോർട്ട് സർവിസ് ക്വാളിറ്റി റേറ്റിങ്ങിലാണ് കരിപ്പൂർ വിമാനത്താവളത്തിന് മികച്ച റേറ്റിങ് ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള റേറ്റിങ്ങിൽ കരിപ്പൂരിന് അഞ്ചിൽ 4.43 ആണ് എയർപോർട്ട് കൗൺസിൽ ഇൻറർനാഷനൽ നൽകിയിരിക്കുന്നതെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആഭ്യന്തര^അന്താരാഷ്ട്ര യാത്രക്കാരുടെ വർധനയാണ് റേറ്റിങ്ങിൽ മികച്ച നേട്ടത്തിന് കാരണം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് റേറ്റിങ്.
വർഷത്തിൽ 20 ലക്ഷം മുതൽ 50 ലക്ഷം വരെ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ ഗണത്തിലാണ് കരിപ്പൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൗ ഗണത്തിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് 237 ആയിരുന്നു റേറ്റിങ് ഏപ്രിൽ^ജൂൺ കാലയളവിൽ 82 ആയാണ് ഉയർന്നിരിക്കുന്നത്. റൺവേ നവീകരണത്തിെൻറ ഭാഗമായി ഏർപ്പെടുത്തിയ നവീകരണം പിൻവലിച്ച മാർച്ച് മുതലാണ് കരിപ്പൂരിെൻറ റേറ്റിങ് വർധിക്കാൻ തുടങ്ങിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 26 ലക്ഷം പേരാണ് കരിപ്പൂർ വഴി യാത്ര ചെയ്തത്. ഇൗ വർഷം 30 ലക്ഷം ആകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.