കരിപ്പൂരിലെ വിച്ഛേദിച്ച സി.സി.ടി.വി കാമറകൾ വീണ്ടും ​കണ്ണു തുറന്നു

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിലെ കസ്​റ്റംസ്​ ഹാളിലെ വിച്ഛേദിച്ച കാമറകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. കാമറകൾക്ക്​ വീണ്ടും കണക്​ഷൻ നൽകിയതായി​ വിമാനത്താവള ഡയറക്​ടർ കെ. ശ്രീനിവാസ റാവു അറിയിച്ചു. കണക്​ഷൻ സുരക്ഷ നടപടികളു​െട ഭാഗമായി മാത്രമാണ്​ ഒഴിവാക്കിയതെന്ന്​ അദ്ദേഹം പറഞ്ഞു.

കാമറകളുടെ കണക്​ഷൻ വിച്ഛേദിച്ചത്​ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. കസ്​റ്റംസ്​ ഉദ്യോഗസ്ഥരുടെ ഒാഫിസിനും​ കസ്​റ്റംസ്​ ഹാളിലെ കൗണ്ടറുകൾക്കും​ ചേർന്നുള്ള രണ്ട്​ സി.സി.ടി.വി കാമറകളാണ്​ വിച്ഛേദിച്ചത്​.

കസ്​റ്റംസിൽ നിന്നുള്ള നിരന്തര ആവശ്യത്തെ തുടർന്നാണ്​ വിച്ഛേദിച്ച​െതന്നായിരുന്നു ​അതോറിറ്റിയുടെ വിശദീകരണം. കഴിഞ്ഞ ഏപ്രിൽ മുതൽ ഇൗ കാമറകൾ പ്രവർത്തിച്ചിരുന്നില്ല.

Tags:    
News Summary - Karipur Airport Customs Hall CCTV -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.