കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ആൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വർധിപ്പിക്കുന്നതിെൻറ പ്രാരംഭ നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച എയർപോർട്ട് അതോറിറ്റി കരിപ്പൂരിൽ വിമാന കമ്പനികളുടെ യോഗം വിളിച്ചുചേർത്തു. നിലവിൽ കരിപ്പൂരിൽ ഇരു റൺവേയിലും റിസയുടെ നീളം 90 മീറ്റർ വീതമാണുള്ളത്. കോഡ് ഇയിലുള്ള വിമാനങ്ങളുടെ സർവിസ് ആരംഭിക്കണമെങ്കിൽ ഇത് 240 മീറ്ററായി വർധിപ്പിക്കണം. എട്ട് മാസത്തിനകം നീളം വർധിപ്പിക്കാനാണ് ആേലാചന. ഇക്കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
2,860 മീറ്ററാണ് കരിപ്പൂരിലെ നിലവിലെ റൺവേ. ഇത് 150 മീറ്റർ കുറച്ചാണ് റിസയുടെ നീളം വർധിപ്പിക്കുക. ഏത് റൺവേയിലാണോ വിമാനം ഇറങ്ങുന്നത് അതിെൻറ അവസാനഭാഗത്തെ റൺവേയിൽ 150 മീറ്റർ റിസയായി പരിഗണിക്കാനാണ് താൽക്കാലിക തീരുമാനം. ഇതോടെ റൺവേ നീളം 2,700 മീറ്ററായി ചുരുങ്ങും. റിസയുടെ നീളം കൂട്ടുന്നതിന് മുന്നോടിയായി റൺവേയിലെ ലൈറ്റുകൾ മാറ്റി ക്രമീകരിക്കണം. ഇതിനായി കുറച്ച് സമയത്തേക്ക് വിമാന സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. പകൽ സമയത്തായിരിക്കും നിയന്ത്രണം.നടപടികളുടെ പ്രാരംഭ യോഗമാണ് ചേർന്നത്. ഇതിെൻറ റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി ആസ്ഥാനത്തേക്ക് കൈമാറും. അനുമതി ലഭിച്ചാൽ മാത്രമേ നിർമാണ െചലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാകൂ.
ഡൽഹിയിൽനിന്ന് അതോറിറ്റി ജനറൽ മാനേജർ (ഒാപറേഷൻസ്) അനിൽ ഖർ യോഗത്തിൽ സംബന്ധിച്ചു. കരിപ്പൂർ വിമാനത്താവള ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ, സൗദി എയർലൈൻസ്, എയർ ഇന്ത്യ, ജെറ്റ് എയർവേസ്, ഇൻഡിഗോ, സ്പൈസ് െജറ്റ് കമ്പനി പ്രതിനിധികളും കരിപ്പൂരിലെ എയർ ട്രാഫിക് കൺട്രോൾ, ടെലി കമ്യൂണിക്കേഷൻ, സിവിൽ എൻജീനിയറിങ് വിഭാഗം മേധാവികളും യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.