കരിപ്പൂർ: മൂന്നുവർഷത്തിന് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽനിന്നും ഇടത്തരം-വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചതോടെ ഇനി വേണ്ടത് ഗൾഫ് സെക്ടറിന് പുറത്തേക്കുള്ള സർവിസുകൾ. നിലവിൽ അന്താരാഷ്്ട്ര സർവിസുകൾ പൂർണമായും ഗൾഫ് സെക്ടറിലാണ്.
കരിപ്പൂരിൽനിന്നും പ്രതിവർഷമുള്ള യാത്രക്കാരുെട എണ്ണം 50 ലക്ഷമാക്കി വർധിപ്പിക്കാനാണ് വ്യോമയാനമന്ത്രാലയത്തിെൻറ ലക്ഷ്യം. ഇതിനും ഗൾഫ് സെക്ടറിന് പുറത്തേക്ക് സർവിസ് ആരംഭിക്കണം. മലബാറിൽനിന്നും നിരവധി യാത്രക്കാരുള്ള സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലേക്ക് കരിപ്പൂരിൽനിന്നും സർവിസ് ആരംഭിക്കണെമന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
മലബാറിൽനിന്നും ഇൗ സ്ഥലങ്ങളിലേക്ക് നിരവധി പേരാണ് നെടുമ്പാശ്ശേരി വഴി സഞ്ചരിക്കുന്നതെന്ന് ട്രാവൽ ഏജൻറുകൾ പറയുന്നു. നേരത്തെ, വിദേശ കമ്പനികൾ കരിപ്പൂരിൽനിന്ന് ഇൗ സെക്ടറിൽ സർവിസ് നടത്തുന്നതിനായി രംഗത്തെത്തിയിരുന്നെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല. സിംഗപ്പൂർ, മലേഷ്യയിലെ ക്വാലാലംപുർ, തായ്ലൻഡിലെ ബാേങ്കാക് എന്നിവിടങ്ങളിലേക്ക് എയർ ഏഷ്യ, സിൽക്ക് എയർ, മാലിൻഡോ എയർ എന്നീ വിമാനക്കമ്പനികളാണ് നെടുമ്പാശ്ശേരിയിൽനിന്നും സർവിസ് നടത്തുന്നത്.
കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ചുള്ള വ്യവസായികൾ ഇൗ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്നതിന് െനടുമ്പാശ്ശേരിയെയാണ് ആശ്രയിക്കുന്നത്. ടൂറിസം മേഖലയിലും മലബാറിൽനിന്നും ഇവിടേക്ക് നിരവധി യാത്രക്കാരുണ്ട്. മലബാറിൽനിന്നും വ്യാവസായികാവശ്യത്തിനും ജോലിക്കുമായി നിരവധി പേർ ൈചനയിലേക്കും പുറപ്പെടുന്നുണ്ട്. ഇവർ നെടുമ്പാശ്ശേരിയിൽനിന്നും ബാേങ്കാക് വഴിയാണ് ഇപ്പോൾ പോകുന്നത്. കരിപ്പൂരിൽനിന്നും ഇൗ സെക്ടറുകളിൽ സർവിസുകൾ വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.