കരിപ്പൂർ: മൂന്ന് വർഷത്തെ കാത്തിരിപ്പിനും നിരന്തര ഇടെപടലുകൾക്കും ഒടുവിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇടത്തരം, വലിയ വിമാനങ്ങൾക്ക് അനുമതിയായിട്ടും സർവിസ് പുനരാരംഭിക്കുന്നത് വൈകുന്നു. ജിദ്ദ, റിയാദ് സർവിസുകൾ ആരംഭിക്കാൻ സൗദി എയർലൈൻസിന് ആഗസ്റ്റ് ഒമ്പതിനാണ് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയത്. ഇതിനുള്ള നടപടികളുമായി സൗദി എയർലൈൻസ് മുന്നോട്ട് പോയെങ്കിലും വ്യോമയാനകാര്യ മന്ത്രാലയത്തിെൻറ അന്തിമ അനുമതിയായിട്ടില്ല. സെപ്റ്റംബർ അവസാന വാരത്തിലോ ഒക്ടോബർ ആദ്യവാരത്തിലോ സർവിസ് ആരംഭിക്കാനായിരുന്നു ശ്രമം.
സമയക്രമം സംബന്ധിച്ച അന്തിമ അനുമതി വൈകിയാൽ ശീതകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും സർവിസ് ആരംഭിക്കുക. ഹാജിമാരെ തിരിച്ചെത്തിക്കുന്നതിെൻറ തിരക്കിലാണ് സൗദിയ. സെപ്റ്റംബർ 26നാണ് ഇത് പൂർത്തിയാകുക. ഇതിന് ശേഷമായിരിക്കും കോഴിക്കോട് സർവിസിെൻറ നടപടിക്രമങ്ങൾ വേഗത്തിലാക്കുക. തിരുവനന്തപുരം നിലനിർത്തി കോഴിക്കോടുനിന്ന് സർവിസ് ആരംഭിക്കാനാണ് സൗദിയയുടെ ശ്രമം.
തിരുവനന്തപുരം പൂർണമായും നിലനിർത്തിയാൽ കരിപ്പൂരിൽനിന്ന് വേഗത്തിൽ തുടങ്ങാനാകും. ഇക്കാര്യത്തിലാണ് വ്യോമയാന മന്ത്രാലയത്തിെൻറ അനുമതി കിേട്ടണ്ടത്. ജിദ്ദയിലേക്ക് നാലും റിയാദിലേക്ക് മൂന്നുമായി ആഴ്ചയിൽ ഏഴ് സർവിസുകളാണ് കരിപ്പൂരിൽനിന്ന് ആരംഭിക്കുക.
അടുത്ത വർഷം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരം സീറ്റുകൾ വർധിപ്പിച്ചേക്കും. ഇത് മുന്നിൽ കണ്ടാണ് തിരുവനന്തപുരം നിലനിർത്തി സർവിസ് ആരംഭിക്കുന്നതിന് സൗദിയയുടെ ശ്രമം. 341 പേർക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ, 298 പേർക്ക് സഞ്ചരിക്കാവുന്ന എ 330-300 വിമാനങ്ങളാണ് കരിപ്പൂർ െസക്ടറിൽ ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.