കരിപ്പൂരിൽ വിമാനത്താവള​ അതോറിറ്റിയുടെ ഇരട്ടത്താപ്പ്

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ട​ത്ത​രം-​വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്​​ത​തും അ​തി​നെ​തി​രെ ത​ട​സ്സം ഉ​ന്ന​യി​ച്ച​തും വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി. ക​രി​പ്പൂ​രി​ൽ​നി​ന്ന്​ കോ​ഡ്​ ഇ​യി​ൽ വ​രു​ന്ന ബി 777-200 ​ഇ.​ആ​ർ, ബി 777-200 ​എ​ൽ.​ആ​ർ, എ 330-300, ​എ 330-300 ആ​ർ, ബി 777-300 ​ഇ.​ആ​ർ, ബി 787-800 ​വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സി​ന്​ ശി​പാ​ർ​ശ ചെ​യ്​​ത്​ അ​തോ​റി​റ്റി​യി​ലെ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ (ഒാ​പ​റേ​ഷ​ൻ​സ്) ജെ.​പി. അ​ല​ക്​​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ന്​ (ഡി.​ജി.​സി.​എ) ന​ൽ​കി​യ ക​ത്താ​ണ്​ പു​റ​ത്തു​വ​ന്ന​ത്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ൾ മ​ല​ബാ​ർ ​െഡ​വ​ല​പ്പ്​​െ​മ​ൻ​റ്​ ഫോ​റ​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്.  

ക​ത്ത്​ ​പ്ര​കാ​രം ക​രി​പ്പൂ​രി​ൽ​നി​ന്ന്​ കോ​ഡ്​ ഇ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കാ​െ​മ​ന്നാ​ണ്​ ഡി.​ജി.​സി.​എ​ക്ക്​ ശി​പാ​ർ​ശ ചെ​യ്​​ത​ത്. എ​ന്നാ​ൽ, ഇ​തേ അ​തോ​റി​റ്റി, സ​ർ​വി​സ് ന​ട​ത്താ​ൻ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്​ ര​ണ്ട്​ മാ​സ​മാ​ണ്​ പി​ടി​ച്ചു​വെ​ച്ച​ത്. അ​തോ​റി​റ്റി ന​ൽ​കി​യ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട്​ വി​ശ​ദ​മാ​യി പ​ഠി​ച്ച ഡി.​ജി.​സി.​എ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​​െൻറ ന​ട​പ​ട​ി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​മാ​ന ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇൗ ​റി​പ്പോ​ർ​ട്ടാ​ണ്​ അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത്​ ര​ണ്ട്​ മാ​സം പി​ടി​ച്ചു​വെ​ച്ച​ശേ​ഷം ബു​ധ​നാ​ഴ്​​ച ഡി.​ജി.​സി.​എ​ക്ക്​ കൈ​മാ​റി​യ​ത്. 

ഡി.​ജി.​സി.​എ​യു​ടെ​യും അ​തോ​റി​റ്റി​യു​ടെ​യും സം​യു​ക്​​ത സം​ഘം ക​രി​പ്പൂ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ക​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. സം​ഘ​ത്തി​​െൻറ പ​രി​ശോ​ധ​ന​യി​ൽ ബി 777 ​വി​ഭാ​ഗ​ത്തി​ലെ വി​മാ​ന​ത്തി​ന്​ സ​ർ​വി​സ്​ ന​ട​ത്താ​നു​ള്ള റ​ൺ​വേ നീ​ളം ക​രി​പ്പൂ​രി​ലു​ണ്ടെ​ന്ന്​ പ​റ​യു​ന്നു. തു​ട​ർ​ന്ന്​ കോ​ഡ്​ ഇ​യി​ലെ വി​വി​ധ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സി​നാ​യി സാ​ധ്യ​ത​പ​ഠ​നം ന​ട​ത്തി. പി​ന്നീ​ട്​ സൗ​ദി​യ ബി 777-200 ​എ​ൽ.​ആ​ർ, ബി 777-200 ​ഇ.​ആ​ർ, എ 330-300 ​വി​ഭാ​ഗ​ത്തി​ലെ വി​മാ​ന​ങ്ങ​ൾ​ക്കും എ​യ​ർ ഇ​ന്ത്യ ബി 777-200 ​എ​ൽ.​ആ​ർ, ബി 777-300 ​ഇ.​ആ​ർ, ബി 787-800 ​എ​ന്നി​വ​ക്കും എ​മി​റേ​റ്റ്​​സ്​ ബി 777-200 ​എ​ൽ.​ആ​ർ, ബി 777-300 ​ഇ.​ആ​ർ എ​ന്നി​വ​ക്കും സ​ർ​വി​സ്​ ന​ട​ത്താ​ൻ​ പ​ഠ​നം ന​ട​ത്തി​യ​താ​യി ക​ത്തി​ലു​ണ്ട്​്. ക​ത്തി​നൊ​പ്പം ഇൗ ​പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ളും ഡി.​ജി.​സി.​എ​ക്ക്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച വി​മാ​ന ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ന​ട​ത്തി​പ്പു​ക്ര​മം ആ​വ​ശ്യ​പ്പെ​ട്ട​ത്. 

കരിപ്പൂരിനെ അട്ടിമറിക്കുന്ന​ 
ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം –എം.ഡി.എഫ്​

കോ​ഴി​ക്കോ​ട്​: സ്വ​കാ​ര്യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ക​രി​പ്പൂ​രി​നെ ത​ക​ർ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ മ​ല​ബാ​ർ ​െഡ​വ​പ്​​​മ​െൻറ്​ ​േഫാ​റം (എം.​ഡി.​എ​ഫ്) ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​െ​പ്പ​ട്ടു. ക​രി​പ്പൂ​രി​ലേ​ക്കു​ള്ള വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ മു​ട​ക്കാ​ൻ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. 
നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ക​രി​പ്പൂ​രി​ലേ​ക്കു​ള്ള സ​ർ​വി​സി​ന്​ പ​റ്റു​മെ​ന്ന്​ ക​ണ്ടെ​ത്തി​യ വ​ലി​യ-​ഇ​ട​ത്ത​രം വി​മാ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ, ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​​യേ​ഷ​നോ​ട്​ (ഡി.​ജി.​സി.​എ) രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ട്​ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​െ​ട ഭാ​ഗ​മാ​യി ഡി.​ജി.​സി.​എ ആ​വ​ശ്യ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​ക്ക്​ സ​മ​ർ​പ്പി​ച്ചു. ആ ​ഫ​യ​ൽ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ പൂ​ഴ്​​ത്തി​യ​താ​യും എം.​ഡി.​എ​ഫ്​ പ്ര​സി​ഡ​ൻ​റ്​ ​െക.​എം. ബ​ഷീ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സെ​ൻ​ട്ര​ൽ വി​ജി​ല​ൻ​സ്​ ക​മീ​ഷ​ൻ, എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​ർ, സി.​ബി.​െ​എ എ​ന്നി​വ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യി​ട്ടു​െണ്ടന്നും അവർ പറഞ്ഞു. 
 

Tags:    
News Summary - Karipur airport issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.