കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ ആറ് ജീവനക്കാർക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമെന്ന് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) റിപ്പോർട്ട്. കരിപ്പൂരിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലികളുടെ കരാർ ഏറ്റെടുത്ത എയർ ഇന്ത്യയുടെ സഹോദരസ്ഥാപനമായ എ.െഎ.എ.ടി.എസ്.എല്ലിലെ ജീവനക്കാർക്കെതിരെയാണ് റിപ്പോർട്ട്. ഇവരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 26ന് എ.െഎ.എ.ടി.എസ്.എല്ലിെൻറ ജീവനക്കാരനായ മലപ്പുറം മമ്പുറം സ്വദേശി എം.വി. സിദ്ദീഖിനെ രണ്ട് കിലോഗ്രാം സ്വർണവുമായി പുറത്തുകടക്കുന്നതിനിടെ ഡി.ആർ.െഎ സംഘം പിടികൂടിയിരുന്നു. എമിഗ്രേഷൻ ഹാളിലെ ടോയ്ലറ്റിൽനിന്ന് ലഭിച്ച സ്വർണം പുറത്തെത്തിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ജൂലൈ 26ന് വിദേശത്തുനിന്ന് കൊണ്ടുവന്ന 3.116 കിലോഗ്രാം സ്വർണം കൈമാറുന്നതിനിടെ മൂന്ന് പേരെയും ഡി.ആർ.െഎ പിടികൂടിയിരുന്നു.
സെക്യൂരിറ്റി ലോഞ്ചിലെ ടോയ്ലറ്റിൽ വെച്ച് സ്വർണം കൈമാറുന്നതിനിടെയാണ് ഇവർ വലയിലായത്. വിദേശത്ത് നിന്നെത്തിച്ച സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി പുറത്തെത്തിക്കാനായിരുന്നു ശ്രമം. ഇൗ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ആറ് ജീവനക്കാർക്കെതിരെ ഡി.ആർ.െഎ റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.