കരിപ്പൂർ: റൺവേ നവീകരണത്തിെൻറ പേരിൽ കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നുവർഷം മുമ്പ് നിർത്തിവെച്ച ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസിന് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. വ്യോമയാന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇതിനോടൊപ്പം കണ്ണൂർ വിമാനത്താവളത്തിനും അനുമതി നൽകിയിട്ടുണ്ട്.
341 പേർക്ക് സഞ്ചരിക്കാവുന്ന കോഡ് ‘ഇ’യിലെ ബി 777^200 ഇ.ആർ, 298 പേർക്ക് സഞ്ചരിക്കാവുന്ന എ 330^300 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് ജിദ്ദയിലേക്ക് സർവിസ് നടത്താൻ ‘സൗദിയ’ക്ക് അനുമതി ലഭിച്ചെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഹജ്ജ് സീസൺ പൂർത്തിയായശേഷം സെപ്റ്റംബർ പകുതിയോടെ സർവിസ് പുന:രാരംഭിക്കാനാകുമെന്നാണ് സൗദിയ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, കരിപ്പൂരിൽനിന്ന് ജിദ്ദ സെക്ടറിൽ നേരിട്ട് സർവിസില്ലാത്തതിന് പരിഹാരമാകും. റിയാദിലേക്കും വലിയ വിമാനങ്ങൾ സർവിസ് ആരംഭിക്കുന്നതോടെ ഇൗ സെക്ടറിലെ യാത്രദുരിതത്തിന് അറുതിയാകും. കൂടാതെ മലബാറിൽനിന്ന് ഹജ്ജ്, ഉംറ സർവിസുകൾ പുനരാരംഭിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.