കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി

കോഴിക്കോട്​: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ കവർച്ച സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത ായി പരാതി. കാസർകോട്​ സ്വദേശികളെ തട്ടികൊണ്ടുപോയി മർദിച്ച്​ കയ്യിലുള്ള പണവും സ്വർണവും കവർച്ച നടത്തിയതായാണ് ​ പരാതി. കാസർകോട് ഉദുമ സ്വദേശികളായ സന്തോഷ്​, അബ്​ദുൾ സത്താർ എന്നിവരാണ്​ മർദനത്തിനിരയായത്​.

വെള്ളിയാഴ്ച പു ലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ വ‌ന്നിറങ്ങിയ യാത്രക്കാരെ വാഹനം തടഞ്ഞ്​ കവർച്ച സംഘം തട്ടികൊണ്ടപോവുകയായിരുന്നു. കോഴിക്കോ​ട്ടേക്ക്​ ഓ​ട്ടോയിൽ യാത്രചെയ്യുകയായിരുന്ന ഇരുവരെയും കസ്റ്റംസാണെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോയി. ശേഷം ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ അഴിച്ച് ദേഹപരിശോധന നടത്തുകയും കൈയിലുണ്ടായിരുന്ന പണവും സ്വർണവും കൊള്ളയടിക്കുകയും ചെയ്തു. കൊണ്ടുവന്ന സ്വര്‍ണ്ണമെവിടെ എന്ന് ചോദിച്ചായിരുന്നു മർദനമെന്ന്​ പരാതിയിൽ പറയുന്നു.

കരിപ്പൂരിൽ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകല്‍ കേസാണിത്. കഴിഞ്ഞ ദിവസം ദക്ഷിണ കന്നട സ്വദേശി​യെയും തട്ടികൊണ്ടുപോയി മർദിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സ്വദേശി റഷീദിനെ പൊലീസ്​ പിടികൂടിയിരുന്നു.

നികുതി വെട്ടിച്ച്​ സ്വർണം കടത്തുന്നവരെ ലക്ഷ്യമിട്ടാണ്​ കവർച്ചാ സംഘം ആക്രമണം നടത്തുന്നത്​. ഇവരെ ​പിടികൂടാൻ പൊലീസ്​ ഊർജിതശ്രമങ്ങൾ നടത്തുന്നുണ്ട്​.

Tags:    
News Summary - Karipur airport - two abducted and assaulted - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.