കരിപ്പൂർ: ചെലവുകുറഞ്ഞ വിമാന സർവിസുകൾക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെ ൻറ ഉഡാൻ പദ്ധതിയിൽ കോഴിക്കോട് വിമാനത്താവളത്തെയും ഉൾപ്പെടുത്തണമെന്നാവശ്യം. നി ലവിൽ കേരളത്തിൽ നിന്ന് കണ്ണൂരിനെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉഡാൻ പദ്ധ തിയിൽ ഉൾപ്പെടുത്തുന്നതോടെ കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് ആഭ്യന്തര സർവിസുകൾ ന ടത്താനാകുമെന്നതാണ് നേട്ടം. ഒരു മണിക്കൂറിന് പരമാവധി 2,500 രൂപ മാത്രമേ ഇൗടാക്കാൻ സാധിക്കുകയുള്ളൂ.
നിലവിൽ കരിപ്പൂരിൽ നിന്നുള്ള ആഭ്യന്തര സർവിസുകളുടെ ഇന്ധനനികുതി 29 ശതമാനത്തിൽ നിന്ന് അഞ്ചായി സംസ്ഥാന സർക്കാർ കുറച്ചിട്ടുണ്ട്. എന്നാൽ, ഇതിെൻറ ആനുകൂല്യം യാത്രക്കാർക്ക് എത്ര മാത്രം ലഭിക്കുമെന്നതിൽ സംശയമുണ്ട്. ഉഡാൻ പദ്ധതിയിൽ കരിപ്പൂരിനെയും ഉൾപ്പെടുത്തിയാൽ കുറഞ്ഞ ചെലവിൽ രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കും.
ഉഡാനിൽ ഉൾപ്പെടുത്തി സർവിസ് ആരംഭിക്കുേമ്പാൾ വിമാനത്താവളത്തിെൻറ നടത്തിപ്പുകാർക്ക് ലാൻഡിങ്, നാവിഗേഷൻ, പാർക്കിങ്, യൂസർ ഡവലപ്പ്മെൻറ് ഫീസ് തുടങ്ങിയവയൊന്നും ഇൗടാക്കാൻ സാധിക്കില്ല. അതിനാൽ തന്നെ വിമാനത്താവള അതോറിറ്റി ഉഡാൻ പദ്ധതിയോട് താൽപ്പര്യം കാണിക്കില്ല. എന്നാൽ, ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമായതിനാൽ കരിപ്പൂർ പദ്ധതിയിൽ ഉൾപ്പെട്ടാലും നഷ്ടം സംഭവിക്കില്ല.
ഭാവിയിൽ നേട്ടമാകുകയും ചെയ്യും. ഉഡാനിെൻറ ഭാഗമായി നഗരങ്ങൾക്കിടയിൽ ഒമ്പതു മുതൽ 40 വരെ സീറ്റുകൾക്കാണ് കുറഞ്ഞ നിരക്കിൽ സർവിസ് നടത്തുക. അല്ലെങ്കിൽ പരമാവധി 50 ശതമാനം സീറ്റുകളിൽ. ശേഷിക്കുന്നവക്ക് വിപണി നിരക്കു വാങ്ങാം. സംസ്ഥാന സർക്കാറിെൻറ ഭാഗത്ത് നിന്ന് സമ്മർദം ഉയർന്നാൽ മാത്രമേ കേന്ദ്രം പദ്ധതിയിൽ കരിപ്പൂരിനെയും ഉൾപ്പെടുത്തുകയുള്ളൂ. പദ്ധതിയുടെ മൂന്നാംഘട്ടം ഏപ്രിലിൽ ആരംഭിക്കാനിരിക്കുകയാണ്. വരാനിരിക്കുന്ന ഘട്ടത്തിൽ അന്താരാഷ്ട്ര സർവിസുകളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. താൽപര്യം പ്രകടിപ്പിച്ച് അസം സർക്കാർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.