കൊച്ചി: പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകളാണ് തങ്ങളെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് സ്വർണക്കടത്ത് സംഘങ്ങൾ കൂടുതല്‍ യുവാക്കളെ കള്ളക്കടത്തിലേക്ക് ആകർഷിച്ചതെന്ന് കസ്റ്റംസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ യുവാക്കളെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ ഏഴുദിവസം കൂടി കസ്റ്റഡിയിൽ കിട്ടണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയിൽ കസ്റ്റംസ് നൽകിയ റിപ്പോർട്ടിലാണ് ഇൗ വിവരം.
തനിക്ക് കൊടി സുനിയുടെയും ഷാഫിയുടെയും സഹായമുണ്ടെന്ന് അർജുൻ ആയങ്കി പറഞ്ഞതായി ഒന്നാം പ്രതി മുഹമ്മദ് െഷഫീഖും വെളിപ്പെടുത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് വീണ്ടും കസ്റ്റഡിയിൽ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇത് കോടതി നിരസിച്ചു. നിലവിൽ അനുവദിച്ച ഏഴുദിവസംതന്നെ അന്വേഷണം പൂർത്തിയാക്കാൻ മതിയെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.
അതേസമയം, ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് തന്നെ നഗ്നനാക്കി മര്‍ദിച്ചെന്ന് അര്ജുന് ആരോപിച്ചു. ഹാജരായി രണ്ടാം ദിവസമാണ് മര്‍ദിച്ചത്. അവിടെ സി.സി.ടി.വി ഇല്ലേ എന്ന ചോദ്യത്തിന് സൂപ്രണ്ടിെൻറ മുറിയിലിട്ടാണ് മര്‍ദിച്ചത് എന്നായിരുന്നു പ്രതിയുടെ മറുപടി. ഇതിന് ശേഷമാണ് കസ്റ്റഡി ആവശ്യം കോടതി നിരസിച്ചത്.
അർജുെൻറ മൊഴികളിൽ വൈരുധ്യമുണ്ടെന്നും കസ്റ്റംസിെൻറ റിപ്പോർട്ടിൽ പറയുന്നു. മുഹമ്മദ് ഷാഫി, അർജുെൻറ ഭാര്യ അമല എന്നിവർ നൽകിയ മൊഴികൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് അർജുൻ പറഞ്ഞത്. കാർ വാങ്ങാൻ ഭാര്യയുടെ അമ്മ പണം നൽകിയെന്നായിരുന്നു അർജുെൻറ മൊഴി. എന്നാൽ, ഭാര്യ ഇത് നിഷേധിച്ചു. ആഡംബര ജീവിതം അനധികൃത വരുമാന സ്രോതസ്സുകളുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. കള്ളക്കടത്ത് സംഘത്തിന് ഷാഫിയുടെ സംരക്ഷണം ലഭിച്ചതായും അയാളുടെ വീട്ടിൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും കസ്റ്റംസ് ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.