കൊണ്ടോട്ടി: അമേരിക്കയിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയയാളുടെ ബാഗേജിൽനിന്ന് രണ്ട് ലക്ഷം രൂപ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായി പരാതി. കോഴിക്കോട് താമസിക്കുന്ന പൊന്നാനി സ്വദേശി ഡോ. അനീസ് അറക്കലിെൻറ ബാഗേജിൽ നിന്നാണ് മോഷണം പോയത്. കഴിഞ്ഞദിവസം ദുബൈയിൽ നിന്നെത്തിയ ആറുപേരുടെ ബാഗേജിൽനിന്ന് സാധനങ്ങൾ നഷ്ടമായത് ചർച്ചയായിരുന്നു.
അനീസ് അമേരിക്കയിലെ സാൻ യുവാൻ ദ്വീപിൽനിന്ന് ന്യൂയോർക്ക്-ദോഹ വഴിയാണ് കരിപ്പൂരിലെത്തിയത്. 22ന് ഉച്ചക്ക് 12ഒാടെയാണ് ഇദ്ദേഹം സാൻ യുവാൻ ദ്വീപിൽനിന്ന് െജറ്റ് ബ്ലൂ വിമാനത്തിൽ ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചത്. ന്യൂയോർക്കിൽനിന്ന് ഖത്തർ എയർവേസിൽ രാത്രി 9.05ന് പുറപ്പെട്ട് 23ന് വൈകീട്ട് 5.35നാണ് ദോഹയിലെത്തിയത്. ഇവിടെനിന്ന് രാത്രി 7.15ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ച രണ്ടോടെ കരിപ്പൂരിെലത്തി.
വില കൂടിയ അഞ്ച് ബ്രാൻഡഡ് വാച്ചുകൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയാണ് മോഷണം പോയതെന്ന് അനീസ് പറഞ്ഞു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സാധനം നഷ്ടമായത് അറിഞ്ഞത്. നമ്പർ ലോക്ക് ഇട്ടത് ഉൾപ്പെടെ രണ്ട് ബാഗേജുകളും തുറന്ന് പരിശോധിച്ചിട്ടുണ്ട്. ഒരു ബാഗേജിൽ മറ്റൊരാളുടെ വസ്ത്രവും ഉൾപ്പെട്ടിട്ടുണ്ട്. ജെറ്റ് ബ്ലൂ വിമാനത്തിലാണ് ബാഗേജ് കൈമാറിയത്. കരിപ്പൂരിലെത്തി 15 മിനിറ്റിനകം ആദ്യ ബാഗേജും 20 മിനിറ്റിനകം രണ്ടാമത്തെ ബാഗേജും ലഭിച്ചെന്ന് അനീസ് പറഞ്ഞു. വിഷയത്തിൽ ഖത്തർ എയർേവസ്, കരിപ്പൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇദ്ദേഹം പരാതി നൽകി. മലബാർ ഡെവലപ്മെൻറ് ഫോറവും ഇൗ വിഷയത്തിൽ പരാതിക്കാരന് പിന്തുണയുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.