കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിശദ പഠന റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമർപ്പിച്ചു. നവംബർ 23ന് കരിപ്പൂരിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ വിമാന കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗ തീരുമാന പ്രകാരമാണ് പുതിയ റിപ്പോർട്ട് കഴിഞ്ഞദിവസം സമർപ്പിച്ചത്.
ഇടത്തരം വലിയ വിമാനങ്ങളുടെ സർവിസ് സുരക്ഷ സംബന്ധിച്ച സാധ്യത പഠനത്തിലെ ശിപാർശകളാണ് റിപ്പോർട്ടിലുള്ളത്. കോഡ് ഇയിൽ ഉൾപ്പെടുന്ന ഇടത്തരം വലിയ വിമാനങ്ങളുടെ സർവിസിന് അനുകൂലമാണ് റിപ്പോർെട്ടന്നാണ് സൂചന. റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് കൈമാറും. ഡി.ജി.സി.എയാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.