കരിപ്പൂർ: വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന്​ തടസമില്ലെന്ന്​ വ്യോമയാന മന്ത്രാലയം​

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്ന് വ്യോമയാന മന്ത്രാലയം. ​ ആഗസ്റ്റ് എട്ടിന് തന്നെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കിയിട്ടുണ്ടെന്ന്​ മന്ത്രാലയം ഓപ്പറേഷന്‍ വിഭാഗം ഡയറക്ടര്‍ ഡി സി ശര്‍മ്മ പറഞ്ഞു. 

കോഴിക്കോട്​ എം.പി എം കെ രാഘവനെയാണ് ഡി.സി ശർമ്മ​ ഇക്കാര്യം അറിയിച്ചത്​. സൗദി എയര്‍ലൈന്‍സി​​​െൻറ എ 330-300, ബി 777-200 ഇ ആര്‍ എന്നീ വലിയ വിമാനങ്ങള്‍ കോഴിക്കോടു നിന്നും ഓപ്പറേറ്റ് ചെയ്യാനാണ് അനുമതി നല്‍കിയത്​. 

2015ൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി കരിപ്പൂർ വിമാനത്താവളം  വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്​. റൺവേ നവീകരണത്തി​​​െൻറ ഭാഗമായായിരുന്നു വിലക്ക്​. പിന്നീട്​ റൺവേ നവീകരണം പൂർത്തിയാക്കിയിട്ടും കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക്​ അനുമതി നൽകിയിരുന്നില്ല.

Tags:    
News Summary - Karipur large aircraft issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.