കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ എയർഇന്ത്യ എക്സ്പ്രസ് അപകടത്തിെൻറ അന്വേഷണ റിപ്പോർട്ട് നീളുന്നു. അന്വേഷണസംഘത്തിന് നീട്ടി നൽകിയ സമയപരിധിയും അവസാനിച്ചു.
ജനുവരി 13ന് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു േകന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ വിമാനനിർമാണ കമ്പനിയായ ബോയിങ്ങിൽനിന്ന് വിവരങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്നെന്ന പേരിൽ രണ്ട് മാസത്തേക്ക് കൂടി സമയം നീട്ടി നൽകി.
ഇൗ കാലാവധിയും മാർച്ച് 13ന് അവസാനിച്ചു. ഇതുവരെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റ് 13നാണ് വ്യോമയാന മന്ത്രാലയം അപകടം വിശദമായി അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.െഎ.ബി) അഞ്ചംഗ സംഘെത്ത നിയോഗിച്ചത്.
റിപ്പോർട്ട് വൈകുന്നതിനാൽ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതും നീളുകയാണ്. ഇതിൽ പ്രതിഷേധം ഉയർന്നതോടെ വ്യോമയാന മന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് വിമാനത്താവള അതോറിറ്റിയും തുടർ നടപടികൾ പൂർത്തിയാക്കി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒരു മാസത്തോളമായി. ഇതുവരെ ഡി.ജി.സി.എ അനുമതി നൽകിയിട്ടില്ല. അപകടത്തിെൻറ പ്രാഥമിക റിപ്പോർട്ടും പുറത്ത് വിടാൻ അധികൃതർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.