രാമായണത്തെക്കുറിച്ച് എന്തെങ്കിലും പറയുേമ്പാൾ തൽകർത്താവായ തുഞ്ചത്തെഴുത്തച്ഛനിൽനിന്ന് തുടങ്ങുന്നതാണ് ഉചിതം.
‘‘കാവ്യം സുഗേയം, കഥ രാഘവീയം
കർത്താവ് തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തിൽ
ആനന്ദലബ്ധിക്കിനിയെന്തുവേണം?’’
എഴുത്തച്ഛനെക്കുറിച്ചും അദ്ദേഹത്തിെൻറ അധ്യാത്മ രാമായണത്തെക്കുറിച്ചും മഹാകവി വള്ളത്തോൾ ചോദിക്കുന്ന ചോദ്യമാണ് ഇത്.
വായിക്കാൻ തുടങ്ങിയ കാലം മുതൽക്കേ എഴുത്തച്ഛെൻറ രാമായണവുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. ആദ്യം വായിച്ചത് താളിയോലഗ്രന്ഥം. അതിനുശേഷം എസ്.ടി. റെഡ്യാർ പ്രസിദ്ധീകരിച്ച പുസ്തകം. പിന്നീട് പണ്ഡിതശ്രേഷ്ഠനായ എ.ഡി. ഹരിശർമ സംശോധനചെയ്ത സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച അധ്യാത്മ രാമായണം -എല്ലാ കർക്കടകത്തിലും ഞാൻ മുടങ്ങാതെ ഇൗ ഗ്രന്ഥം വായിക്കുന്നു- എെൻറ യാത്രകളിൽപോലും ഇതിന് ഞാൻ ഒരു ഭംഗവും വരുത്തിയിട്ടില്ല.
അന്യമൂല്യങ്ങളായ ജീവിതനിരീക്ഷണങ്ങൾകൊണ്ട് ഏറെ സമ്പന്നമാണ് അധ്യാത്മരാമായണം -ഇൗ ഗ്രന്ഥം പഠിക്കാത്തവർക്കെന്നല്ല ഒരിക്കൽപോലും വായിച്ചിട്ടില്ലാത്തവർക്കുപോലും അധ്യാത്മ രാമായണത്തിലെ ഇത്തരം വരികൾ സുപരിചിതമാണ്. ജീവിതയാത്രയിൽ എല്ലാവർക്കും ജാതി-മത-ഭേദെമന്യേ മാർഗദർശകങ്ങളാകുന്നവയാണ് അവ. അത്രയേറെ ഉള്ളതിനാലും ഏവർക്കും സുപരിചിതമാകയാലും അവയൊന്നും ഞാൻ ഉദ്ധരിക്കുന്നില്ല. എങ്കിലും എന്നെ ഏറെ സ്വാധീനിച്ച, ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ എനിക്ക് വെളിച്ചം പകർന്നുതന്നിട്ടുള്ള രണ്ടു വരികൾ ഞാനോർക്കുന്നു:
‘‘ഭോഗങ്ങളൊന്നുമേ കാംക്ഷിക്കയും വേണ്ട
ഭോഗം വിധികൃതം വർജിക്കയും വേണ്ട.’’
എഴുത്തച്ഛെൻറ ജന്മംകൊണ്ട് ധന്യമായ തുഞ്ചൻപറമ്പിനെക്കുറിച്ച് വള്ളത്തോൾ രചിച്ച ഒരു കവിതയുണ്ട് -‘തോണിയാത്ര’. അതിലെ ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ട് ഇൗ ചെറുകുറിപ്പ് അവസാനിപ്പിക്കെട്ട:
‘‘അതാ, കിഴക്കെക്കരയിൽ പറെമ്പാ-
ന്നൊരായത്തിൽ തറയൊത്തു കാണ്മൂ
മറ്റെന്തതിൻനേർക്ക് നമസ്കരിക്ക
സാഷ്ടാംഗമായ് നീ മലയാളഭാഷേ.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.