പ്രതീകാത്മക ചിത്രം

കടലി​െൻറ അടിത്തട്ട് കോരി കർണാടക ബോട്ടുകൾ

കാഞ്ഞങ്ങാട്: കടലി​െൻറ അടിത്തട്ടിലെ ചെറുമീനുകളെയടക്കം കോരിയെടുത്ത് കൊണ്ടുപോകുന്ന ഇതര സംസ്ഥാന ബോട്ടുകളുടെ അതിർത്തി ലംഘിച്ചുള്ള വരവിൽ നട്ടംതിരിഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. കറിക്കുവേണ്ട മത്സ്യം പോലും വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞദിവസമാണ് കർണാടകയിൽനിന്നുള്ള രണ്ടു ബോട്ടുകളെ തീരദേശ പൊലീസ് പിടികൂടിയത്. കടലിലെ മീൻ കോരിയെടുത്തുപോകുന്ന ഇതര സംസ്ഥാന ബോട്ടുകളാണ് ഇവരുടെ അന്നം മുടക്കുന്നത്.

കരയോടു ചേർന്ന്​ ബോട്ടുകൾ മീൻപിടിക്കാൻ പാടില്ല. ഈ ഭാഗത്ത് മീൻപിടിക്കാനുള്ള അനുവാദം തോണിയിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ്. എന്നാൽ, നിയമം ലംഘിച്ച് കരയോടുചേർന്നു ബോട്ടുകൾ വ്യാപകമായി മീൻ പിടിക്കുകയാണ്. ഫിഷറീസ് വകുപ്പും തീരദേശ പൊലീസും അനധികൃത മീന്‍ പിടിത്തത്തിന് എതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പൂർണമായി തടയാൻ കഴിയുന്നില്ല.

ഇവിടെ ഞങ്ങള്‍ വര്‍ഷങ്ങളായി മീന്‍പിടിച്ചുകൊണ്ടിരുന്നതാണ്. മുമ്പ് ഞങ്ങള്‍ക്ക് ആവശ്യത്തിന് മീന്‍ കിട്ടുമായിരുന്നു. ഇപ്പോള്‍ കടലില്‍ മണിക്കൂറുകളോളം നിന്നാലും ചിലപ്പോഴൊക്കെ ഒന്നും കിട്ടാതെ തിരിച്ചുവരേണ്ടിവരും. എന്നാല്‍ തന്നെ അതി​െൻറ പകുതി സമയം കൊണ്ട് ബോട്ടുകാര്‍ നിറയെ മീന്‍ പിടിച്ചോണ്ട് പോകും. ഞങ്ങടെ വീടുകള്‍ പട്ടിണിയിലാണ് പലപ്പോഴും- അജാനൂർ ഹാര്‍ബറില്‍ നിന്നും സതീഷ് പറയുന്നു. വര്‍ഷങ്ങളായി കടലില്‍ പോകുന്നവരില്‍ ഒരാളാണ് സതീഷ്.

രാത്രികാലങ്ങളിൽ ലൈറ്റ് െവച്ചുള്ള മീൻപിടിത്തവും വ്യാപകമാണ്. പ്രകാശം കണ്ട് അരികില്‍ എത്തുന്ന മീനുകളെ അപ്പാടെ കോരിയെടുക്കുന്ന രീതിയാണ്. ഇത് മത്സ്യ സമ്പത്തിന് തന്നെ ഭീഷണിയാണ്. അനധികൃത മീൻപിടിത്തം കാരണം ദുരിതത്തിലായത് ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. തോണിയില്‍ 19 ആളുകളുമായി കടലിൽ പോയി തിരിച്ചുവരുന്ന മത്സ്യത്തൊഴിലാളികൾക്ക് ചെലവ് കഴിച്ച് കിട്ടുന്നത് 150 രൂപ വരെ മാത്രമാണെന്നതും സങ്കടകരം തന്നെ. കഴിഞ്ഞ ജനുവരിയിൽ കർണാടകയിൽ നിന്നുള്ള ബോട്ടുകൾക്ക്​ ഒരുലക്ഷം രൂപ വരെ പിഴ ചുമത്തിയിരുന്നു.

Tags:    
News Summary - Karnataka boats searching the bottom of the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.