കർണാടകയിൽ ആറു മലയാളികളിൽ മൂന്നു പേർക്ക് മിന്നും ജയം

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച ആറു മലയാളികളിൽ മൂന്നു പേർക്ക് മിന്നും ജയം. കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച കെ.ജെ. ജോർജ്​, യു.ടി. ഖാദർ, എൻ.എ. ഹാരിസ്​ എന്നിവരാണ് സിറ്റിങ് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചു കയറിയത്. അതേസമയം, ക​ർ​ണാ​ട​ക പ്ര​ജ്ഞാ​വ​ന്ത ജ​ന​ത പാ​ർ​ട്ടി(​കെ.​പി.​ജെ.​പി) ​സ്ഥാനാർഥി സെ​വ​ൻ​രാ​ജും സ്വതന്ത്ര സ്​ഥാനാർഥികളായ അനിൽകുമാറും ടി.ജെ. അബ്രഹവും പരാജയം രുചിച്ചു. 

ബംഗളൂരു അർബൻ ജില്ലയിലെ സർവജ്​ഞ നഗറിൽ നിന്ന് കെ.ജെ. ജോർജും ശാന്തിനഗറിൽ നിന്ന് എൻ.എ. ഹാരിസും വിജയിച്ചു. 48422 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ.ജെ. ജോർജിന്‍റെ വിജയം. 18219 വോട്ട് ആണ് എൻ.എ. ഹാരിസിന്‍റെ ഭൂരിപക്ഷം. ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിൽ നിന്ന് 19739 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ടി. ഖാദർ തെരഞ്ഞെടുക്കപ്പെട്ടത്. 

മലയാളി ബന്ധമുള്ളവരായ റിയൽ എസ്റ്റേറ്റ്​ വ്യവസായി അനിൽ കുമാർ ബൊമ്മനഹള്ളിയിൽ നിന്നും വിവരാവകാശ പ്രവർത്തകൻ ടി.ജെ. അബ്രഹാം ബിദർ ജില്ലയിലെ ബിദർ സൗത്തിൽ നിന്നും കെ.​പി.​ജെ.​പി ​സ്ഥാനാർഥി സെ​വ​ൻ​രാ​ജ് ശാന്തിനഗറിൽ നിന്നുമാണ് ജനവിധി തേടിയത്. 

കോട്ടയം ചിങ്ങവനം സ്വദേശിയായ ​മന്ത്രി കെ.ജെ. ജോർജി​​ന്‍റെ കുടുംബം ആദ്യം കുടകിലും പിന്നീട്​ ബംഗളൂരുവിലുമാണ്​ കഴിഞ്ഞിരുന്നത്​. 1989ലെ വീരേന്ദ്രപാട്ടീൽ മന്ത്രിസഭയിൽ ഭക്ഷ്യഗതാഗത മന്ത്രിയായിര​ുന്ന അദ്ദേഹം 1990ൽ ബംഗാരപ്പ മന്ത്രിസഭയിലും ഇത്തവണ സിദ്ധരാമയ്യ മന്ത്രിസഭയിലും നഗരവികസന മന്ത്രിയായിരുന്നു. 1985 മുതൽ 94 വരെ ഭാരതി നഗർ മണ്ഡലവും 2008 മുതൽ സർവജ്​ഞനഗറുമാണ്​ തട്ടകം. 15,000ത്തോളം മലയാളി വോട്ടുള്ള മണ്ഡലമാണിത്​. 

2004 ലോക്​സഭ തെരഞ്ഞെടുപ്പിൽ കാസർകോട്​ കോൺഗ്രസ്​ സ്​ഥാനാർഥിയായിരുന്ന ചന്ദ്രഗിരി കീഴൂർ നാലപ്പാട്​ കുടുംബാംഗമായ എൻ.എ. മുഹമ്മദിന്‍റെ മകനാണ് എൻ.എ. ഹാരിസ്​. 2004ൽ ശിവാജി നഗറിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും തോറ്റു. 2008ലും 2013ലും ശാന്തിനഗറിൽ നിന്ന്​ ജയിച്ചു കയറി. 

ദക്ഷിണ കന്നട ജില്ലയിലെ മലയാളികളുടെ കോട്ടയായ മംഗളൂരുവിൽ നിന്നാണ്​ ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദർ ഇത്തവണയും മത്സരിച്ചത്​. കാൽ നൂറ്റാണ്ടിലേറെയായി മണ്ഡലം (മംഗലാപുരം) മലയാളികളാണ്​ ഭരിക്കുന്നത്​. 1972, 78, 99, 2004 എന്നീ വർഷങ്ങളിൽ പിതാവ്​ യു.ടി. ഫരീദും 2008, 2013 വർഷങ്ങളിൽ മകൻ യു.ടി. ഖാദറുമാണ്​ മംഗളൂരുവിനെ പ്രതിനിധാനം ചെയ്യുന്നത്​.  

കോട്ടയം സ്വദേശിയും മുൻ മന്ത്രി ബേബി ജോണിന്‍റെ ബന്ധുവുമായ ടി.ജെ. അബ്രഹാമിന്‍റെ​ മൂന്നാമത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്​. 2008ൽ കെ.ആർ. പുരത്തു നിന്ന്​ ബി.എസ്​.പി ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം കഴിഞ്ഞ തവണ ബിദർ സൗത്തിൽ വിവാദ വ്യവസായി അശോക്​ ഖേനിക്കെതിരെയായിരുന്നു നിന്നത്​. മൈസൂരു-ബംഗളൂരു അതിവേഗപാതയുടെ നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ഖേനിക്കെതിരെ അബ്രഹാം സുപ്രീംകോടതിയിൽ നൽകിയ കേസ് വിചാരണ ഘട്ടത്തിലാണ്​. 

കോടീശ്വരനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനിൽകുമാർ ആദ്യമായാണ് ജനവിധി തേടിയത്​. സ്വതന്ത്രനായി മത്സരിക്കാൻ സമർപ്പിച്ച പത്രികയിലെ വിവരപ്രകാരം, റിയൽ എസ്​റ്റേറ്റ്​ വ്യവസായിയായ അനിൽകുമാറി​ന്‍റെയും ഭാര്യയുടെയും ആസ്​തി 339 കോടിയാണ്​. ബംഗളൂരുവിൽ ചെറുപ്പത്തിൽ ചായവിറ്റു നടന്ന്​ പിന്നീട്​ റിയൽ എസ്​റ്റേറ്റിൽ പച്ചപിടിച്ചതാണ്​ അനിലി​​ന്‍റെ ജീവിതം. കോൺഗ്രസ്​ പ്രവർത്തകനായ അനിൽകുമാർ ഇത്തവണ സീറ്റ്​ കിട്ടാതായതോടെയാണ്​ സ്വതന്ത്രനായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്​. 

ബം​ഗ​ളൂ​രു​വി​ലെ റെ​ഡ് ആ​ൻ​ഡ് വൈ​റ്റ് ഫാ​മി​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​വ​ൻ​രാ​ജി​ന്‍റെ ശാന്തി നഗറിലേത് ക​ന്നി​യ​ങ്ക​മാ​‍യിരുന്നു. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി​യാ​യ പ​രേ​ത​നാ​യ വി. ​രാ​മ​ലിം​ഗ​ത്തിന്‍റെ​യും എ​സ്. മാ​ധ​വി​യു​ടെ​യും മ​ക​നാ​ണ് സെ​വ​ൻ​രാ​ജ്. 

Tags:    
News Summary - karnataka election 2018: Malayali Candidates kg george, an hariz, UT khadar are win -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.