ബംഗളൂരു: തീവ്രവാദ ഭീഷണിക്ക് സാധ്യതയുണ്ടെന്ന ദേശീയ അന്വേഷണ ഏജൻസികളുടെ മുന്നറി യിപ്പിനെ തുടർന്ന് കർണാടകയിൽ കനത്ത ജാഗ്രത. ബംഗളൂരു, മംഗളൂരു, ൈമസൂരു, ഹുബ്ബള്ളി ന ഗരങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കുകയും തലസ്ഥാനമായ ബംഗളൂരുവിൽ കമാൻഡോകളെ രംഗത്തിറക്കുകയും ചെയ്തു. ബംഗളൂരുവിൽ ഭരണസിരാകേന്ദ്രമായ വിധാൻസൗധ, വികാസ് സൗധ, ൈഹകോടതി, മെട്രോസ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി- ബി.എം.ടി.സി ബസ്സ്റ്റാൻഡുകൾ, സ്കൂളുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, മാർക്കറ്റുകൾ, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലെല്ലാം കനത്ത കാവൽ ഏർപ്പെടുത്തി.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിെൻറ നിർദേശപ്രകാരമാണ് സംസ്ഥാനത്ത് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. പൊലീസ് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുെണ്ടന്നും ജനം പരിഭ്രാന്തരാവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ശനിയാഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നു.
ബംഗളൂരു നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം പൊലീസ് ഇതിനായി ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ സംശയം തോന്നുന്നവ കസ്റ്റഡിയിലെടുക്കാനും നിർദേശം നൽകി. കൈഗ ആണവ വൈദ്യുതി നിലയം അടക്കമുള്ള തന്ത്രപ്രധാന സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന തീര കർണാടക മേഖലയിലും ജാഗ്രത പുലർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.