കർണാടക മെഡിക്കല്‍ പ്രവേശന പരീക്ഷ: വിദ്യാർഥികൾക്ക്​ യാത്രാക്രമീകരണം

തിരുവനന്തപുരം: ജൂലൈ 30, 31 തീയതികളില്‍ നടക്കുന്ന കർണാടക മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്ന കാസർകോട്​​ ജില്ലയിലെ വിദ്യാർഥികൾക്ക്​ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തലപ്പാടി വരെ പോകാന്‍ പ്രത്യേകം കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കുമെന്ന്​ മുഖ്യമന്ത്രി. 


അവിടെനിന്ന് കർണാടക സര്‍ക്കാര്‍ ഒരുക്കുന്ന വാഹനത്തില്‍ പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോകാം. ഇവര്‍ മറ്റ് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. 


പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തി വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഏഴു ദിവസം റൂം ക്വാറൻറീനില്‍ കഴിയണം. അഞ്ചാം ദിവസം ആൻറിജന്‍ ടെസ്​റ്റിന്​ വിധേയരാകുകയും വേണം.

Tags:    
News Summary - karnataka medical entrance exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.