കരിപ്പൂർ: വെള്ളിയാഴ്ച രാത്രി എട്ടോടെയുണ്ടായ വിമാനാപകടത്തിൽ 18 പേരാണ് മരിച്ചത്. 149 പേർ മലപ്പുറം-കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 23പേർ വീട്ടിലേക്ക് മടങ്ങിയെന്നും മലപ്പുറം ജില്ല കലക്ടർ അറിയിച്ചു.
മരിച്ചവർ: പാലക്കാട് സ്വദേശി വി.പി മുഹമ്മദ് റിയാസ് (24), തിരൂർ തെക്കൻ കുറ്റൂർ സെയ്ദുട്ടിയുടെ മകൻ ഷഹീർ സെയ്ദ് (38), നിറമരുതൂർ മരക്കാട്ട് ശാന്ത (59), എടപ്പാൾ കോലളമ്പ് സ്വദേശി ലൈലാബി (51), കോഴിക്കോട് ചെരക്കാപ്പറമ്പിൽ രാജീവൻ (61), കോഴിക്കോട് നാദാപുരം സ്വദേശി മനാൽ അഹമ്മദ് (25), കുന്ദമംഗലം പിലാശ്ശേരി സ്വദേശി മേലെ മരുതക്കോട്ടിൽ ഷറഫുദ്ദീൻ (35),
ബാലുശ്ശേരി കോക്കല്ലൂർ സ്വദേശി ചേരിക്കാപറമ്പിൽ രാജീവൻ (61), വളാഞ്ചേരി കുളമംഗലം വാരിയത്ത് സുധീർ (45), കോഴിക്കോട് കുന്നോത്ത് ജാനകി (55), കോഴിക്കോട് സ്വദേശി അസം മുഹമ്മദ് (1), മലപ്പുറം സ്വദേശി ഷെസ ഫാത്തിമ (2), കോഴിക്കോട് സ്വദേശി രമ്യ മുരളീധരൻ (32), പാലക്കാട് സ്വദേശി ആയിഷ ദുഅ (2), കോഴിക്കോട് സ്വദേശി ശിവാത്മിക(5), കോഴിക്കോട് സ്വദേശി ഷാഹിറ ഭാനു (29), പൈലറ്റ് ദീപക് ബസന്ത് സാറെ, സഹ പൈലറ്റ് അഖിലേഷ് കുമാർ.
16 മണിക്കൂറിന് ശേഷം കോഴിക്കോട് വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമായി. വിമാനങ്ങൾ സാധാരണ നിലയിൽ സർവിസ് പുനരാരംഭിച്ചതായും എയർപോർട്ട് ഡയറക്റ്റർ അറിയിച്ചു. അപകടത്തെ തുടർന്ന് രാത്രിയോടെ സർവ്വീസ് താത്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം കണ്ണൂരിലായിരുന്നു ഇറങ്ങിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.