കാരുണ്യ ബെനവലന്റ് ഫണ്ട്: ഭാഗ്യക്കുറി വകുപ്പിൽ നിന്നും 30 കോടി രൂപ കൈമാറി

തിരുവനന്തപുരം :ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലെ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും മുപ്പത് കോടി രൂപയുടെ ചെക്ക് നൽകി. ധനവകുപ്പു മന്ത്രിയുടെ ചേംബറിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ മന്ത്രി വീണാ ജോർജ്ജിന് ഫണ്ട് കൈമാറി.

മന്ത്രി ജെ.ചിഞ്ചുറാണി, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ‍ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ്, ലോട്ടറി വകുപ്പ് ‍ജോയിന്റ് ഡയറക്ടർമാരായ പി.മനോജ്, മായാ എൻ.പിള്ള എന്നിവർ സന്നിഹിതരായിരുന്നു. 30 കോടി രൂപ കൂടി പദ്ധതിയിലേക്ക് കൈമാറിയതോടെ ആകെ 1762.37 കോടി രൂപയാണ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നൽകിയത്.

Tags:    
News Summary - Karunya Benevolent Fund: Rs 30 crore has been transferred from the lottery department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.