തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടപടിക്രമങ്ങള്‍ പാലിക്കാതെ ബിനാമികൾക്കടക്കം 52 പേർക്ക് 215 കോടി രൂപയുടെ വായ്പ നൽകിയതായി സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്.
മുൻ മന്ത്രി എ.സി. മൊയ്തീൻ ബിനാമി ഇടപാടുകൾ നടത്തിയെന്ന ഇ.ഡി റിപ്പോർട്ടിന് പിന്നാലെയാണ് സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവരുന്നത്.
മൊയ്തീന്റെ ബന്ധുവെന്ന് ആരോപണമുയർന്ന ബിജു കരീം മാത്രം തട്ടിയത് 23.21 കോടി രൂപയാണെന്നും ജോ. രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, 219.33 കോടിയുടെ സാമ്പത്തിക ക്രമക്കേടാണുണ്ടായതെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തൽ.
വായ്പ വിതരണത്തിൽ 208.08 കോടി, വായ്പ വിതരണത്തിൽ 208.08 കോടി, പ്രതിമാസ നിക്ഷേപ പദ്ധതികളിൽ 9.42 കോടി, വ്യാപാര പ്രവർത്തനങ്ങളിൽ 1.83 കോടി എന്നിങ്ങനെയുള്ള ക്രമക്കേടാണ് ഉന്നതതല സമിതി ചൂണ്ടിക്കാണിച്ചത്. പരാതി ഉയർന്നപ്പോൾ സഹകരണ നിയമപ്രകാരം നടത്തിയ പരിശോധനയിൽ വായ്പ പലിശ ഉൾപ്പെടെ 102.55 കോടിയുടെയും വ്യാപാര സ്റ്റോക്കിൽ 1.69 കോടിയുടെയും ക്രമക്കേട് കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ 52ൽ അഞ്ചുപേരെ മാത്രമായിരുന്നു പ്രതി ചേർത്തത്. ബിനാമി ഇടപാടുകൾ സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.