കരുവന്നൂർ ബാങ്ക്​: ഭരണ സമിതി അംഗങ്ങൾ ക്രൈംബ്രാഞ്ച് കസ്​റ്റഡിയിൽ

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്​ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്​​റ്റി​ലാ​യ നാ​ല് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും ക്രൈം​ബ്രാ​ഞ്ച് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി.

ഇ​വ​രി​ൽ​നി​ന്ന് തെ​ളി​വു​ക​ളും മൊ​ഴി​ക​ളും ശേ​ഖ​രി​ച്ച​ശേ​ഷം ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ൻ​റ്​ മാ​ടാ​യി​ക്കോ​ണം ക​ട്ടി​ല​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ കെ.​കെ. ദി​വാ​ക​ര​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി​രു​ന്ന മാ​പ്രാ​ണം ച​ക്രം​പു​ള്ളി വീ​ട്ടി​ൽ ജോ​സ് ച​ക്രം​പു​ള്ളി, ത​ളി​യ​ക്കോ​ണം തൈ​വ​ള​പ്പി​ൽ ബൈ​ജു, പൊ​റ​ത്തി​ശ്ശേ​രി വാ​ക്ക​യി​ൽ വീ​ട്ടി​ൽ ല​ളി​ത​ൻ എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​വ​രെ വീ​ടു​ക​ളി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​സി​ഡ​ൻ​റ്​ ഉ​ൾ​പ്പെ​ടെ 12 ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും ക്രൈം​ബ്രാ​ഞ്ച് പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്.

നേ​ര​ത്തെ ബാ​ങ്ക് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

ത​ട്ടി​പ്പി​ലെ ഗൂ​ഢാ​ലോ​ച​ന​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​തും മ​റ്റു​മാ​ണ്​ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ഷേ​പ​ങ്ങ​ൾ. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ച്ചേ​ക്കുെ​മ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ബൈ​ജു​വാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ട്ടി​പ്പി​ന് ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്ന്​ പി​ന്തു​ണ ന​ൽ​കി​യ​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

100 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വാ​യ്പ ക്ര​മ​ക്കേ​ടും സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, കു​റി, സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത് തു​ട​ങ്ങി മ​റ്റ് ക്ര​മ​ക്കേ​ടു​ക​ൾ വേ​റെ​യു​മു​ണ്ട്.

ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചും നി​യ​മ​വി​രു​ദ്ധ​മാ​യും വ​ൻ​തോ​തി​ൽ വാ​യ്പ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യു​മെ​ല്ലാം പേ​രി​ൽ വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

ഓ​രോ വാ​യ്പാ ഇ​ട​പാ​ടു​ക​ളും ഓ​രോ കേ​സു​ക​ളാ​ക്കി മാ​റ്റി എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. രേ​ഖ​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്.

ബാ​ങ്കി​ൽ ക​മീ​ഷ​ൻ ഏ​ജ​ൻ​റാ​യി​രു​ന്ന കി​ര​ണി​നെ​യും എ​ട്ട് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളെ​യും ഇ​നി അ​റ​സ്​​റ്റ്​ ചെ​യ്യാ​നു​ണ്ട്. ഇ​തി​ൽ മൂ​ന്നു​പേ​ർ വ​നി​ത​ക​ളാ​ണ്. ഇ​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ഹൈ​കോ​ട​തി​യി​ലു​ണ്ട്.

Tags:    
News Summary - Karuvannur Bank: Board members in Crime Branch custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.