തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉന്നത നേതാക്കളുടെ ശിപാർശയിൽ നടന്നതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ സാഹചര്യത്തിൽ ഗൂഢാലോചനക്കും തട്ടിപ്പിനും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനും സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. ഇതുസംബന്ധിച്ച് ഡി.ജി.പി, തൃശൂർ എസ്.പി, ഇരിങ്ങാലക്കുട എസ്.എച്ച്.ഒ എന്നിവർക്ക് പരാതി നൽകിയതായും അനിൽ അക്കര പറഞ്ഞു.
മുൻ മന്ത്രി എ.സി. മൊയ്തീൻ, മുൻ എം.പി പി.കെ. ബിജു, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, സി.കെ. ചന്ദ്രൻ, പി.കെ. ഷാജൻ എന്നിവർക്കെതിരെ ഇ.ഡി അറസ്റ്റ് ചെയ്ത പ്രതികളെക്കൂടി ചേർത്ത് കേസെടുക്കണം. തട്ടിപ്പിൽ സി.പി.എമ്മിന് പങ്കുണ്ടെന്നത് ആ പാർട്ടിയുടെ അംഗീകാരം പോലും നഷ്ടപ്പെടാൻ സാധ്യതയുള്ളതാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും അനിൽ അക്കര വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.