കരുവന്നൂർ ബാങ്ക്​ തട്ടിപ്പ്​: പ്രസിഡന്‍റടക്കം നാല്​ പ്രതികൾക്ക്​ ജാമ്യം

കൊ​ച്ചി: തൃ​ശൂ​രി​ലെ ക​രു​വ​ന്നൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്​ ക്ര​മ​​ക്കേ​ട്​ കേ​സി​ൽ ബാ​ങ്ക്​ ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ്​ കെ. ​കെ. ദി​വാ​ക​ര​ൻ അ​ട​ക്കം നാ​ല്​​ പ്ര​തി​ക​ൾ​ക്ക്​ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

ദി​വ​കാ​ര​ന്​ പു​റ​മെ കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പ്​ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ച​ക്രം​പി​ള്ളി ജോ​സ്, വി.​കെ. ല​ളി​ത​ൻ, എ​ൻ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ്​ ജ​സ്റ്റി​സ്​ വി. ​ഷേ​ർ​സി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ തു​ക​യ്ക്കു​ള്ള ര​ണ്ട് ആ​ൾ ജാ​മ്യ​വു​മാ​ണ് പ്ര​ധാ​ന വ്യ​വ​സ്ഥ. വ്യാ​ജ അം​ഗ​ത്വം ന​ൽ​കി​യും വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചും 30 കോ​ടി​യു​ടെ വാ​യ്പാ ത​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - Karuvannur bank scam: Four accused, including president released on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.