ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിന്റെ കനിവു തേടി അര്‍ബുദ രോഗിയും കുടുംബവും. അധ്യാപകനായിരുന്ന രാജന് 20 ലക്ഷം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. ശ്രീരാമ പോളിടെക്നിക് കോളജ് തൃപ്രയാര്‍, വനിത പോളിടെക്നിക് കോളജ് നെടുപുഴ എന്നീ സ്ഥാപനങ്ങളിലായി 33 വര്‍ഷം ജോലി ചെയ്തു. വിരമിച്ചശേഷം കിട്ടിയ പണമെല്ലാം കൂടി എട്ടു നിക്ഷേപങ്ങളിലായാണ് നിക്ഷേപിച്ചിരിക്കുന്നത്. ചികിത്സക്കായി പോലും മതിയായ പണം ലഭിക്കുന്നില്ലെന്ന സങ്കടമാണ് അദ്ദേഹം പങ്ക് വെക്കുന്നത്.
ഇതുവരെ കിട്ടിയത് രണ്ടേകാല്‍ ലക്ഷം രൂപയാണ്. സെപ്റ്റംബറില്‍ വീണ്ടും ചികിത്സക്ക് പോകണം.
അപ്പോള്‍ വീണ്ടും പണം കിട്ടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതിനുവേണ്ടി അദ്ദേഹം ബാങ്ക് അധികൃതരുടെ കനിവു തേടുകയാണ്. അടുത്തിടെ നടത്തിയ പരിശോധനയില്‍ രാജന്റെ നട്ടെല്ലിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തി.
അതിന്റെ ചികിത്സാര്‍ഥം ബാങ്കിനോട് പണം ആവശ്യപ്പെട്ടു. വളരെ കുറഞ്ഞ അളവിലാണ് പണം ലഭിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.