കരുവാരകുണ്ട്: നേതൃത്വത്തെ ധിക്കരിച്ച് യു.ഡി.എഫ് അല്ലാതെ മത്സരിക്കുകയും കനത്ത തോൽവിയേറ്റുവാങ്ങുകയും ചെയ്ത കരുവാരകുണ്ട് കോൺഗ്രസിന് രാഹുലിന് മുന്നിൽ നോ എൻട്രി. ചൊവ്വാഴ്ച വണ്ടൂരിലെത്തിയ രാഹുലിനെ കാണാനാണ് കരുവാരകുണ്ട് മണ്ഡലം നേതാക്കൾ, േബ്ലാക്ക് ഭാരവാഹികൾ എന്നിവർക്ക് ജില്ല നേതൃത്വം പാസ് നിഷേധിച്ചത്. ലീഗ് നേതാക്കളും എം.പിയെ കാണാൻ പോയില്ല.
ഡി.സി.സി നേതൃത്വം മൂന്നുവട്ടം ചർച്ച നടത്തിയിട്ടും മണ്ഡലം നേതാക്കൾ വഴങ്ങാത്ത സാഹചര്യത്തിലാണ് കരുവാരകുണ്ടിൽ ത്രികോണത്തിന് കളമൊരുങ്ങിയത്. എന്നാൽ, കനത്ത തോൽവിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായത്. ഇതേ തുടർന്നാണ് ജില്ല നേതൃത്വം കടുത്ത നിലപാടെടുത്തത്. രാഹുലിെൻറ വരവുമായി ബന്ധപ്പെട്ട ജില്ല, നിയോജകമണ്ഡലംതല യോഗങ്ങൾക്കെല്ലാം കരുവാരകുണ്ടിലെ പ്രതിനിധികളെ വിളിച്ചെങ്കിലും രാഹുലിെൻറ പരിപാടിയിലേക്ക് ഇവിടെനിന്ന് ഒരാൾക്കുപോലും പാസ് നൽകിയില്ല.
മമ്പാട് ഠാണയിൽ രാഹുൽ വിളിച്ച, തെരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി സ്ഥാനാർഥികളുടെ യോഗത്തിലേക്കും കരുവാരകുണ്ടിലെ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ക്ഷണം ലഭിച്ചില്ല. എ.പി. അനിൽകുമാർ എം.എൽ.എ ഇക്കാര്യത്തിൽ ഇടപെട്ടതുമില്ല. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ അച്ചടക്കകാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും പാർട്ടി തയാറല്ലെന്ന സന്ദേശംകൂടിയാണ് പാസ് നിഷേധത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.