തിരുവനന്തപുരം: പിന്നാക്ക-പട്ടിക വിഭാഗങ്ങൾക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിെൻറ മൂന്ന ു സ്ട്രീമിലും സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി എ.കെ ബാലൻ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംവരണത്തിൽ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം അറിയിച്ചതായും എ.കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ടും മൂന ്നും സ്ട്രീമിൽ സംവരണമില്ലെന്നായിരുന്നു ആരോപണം. മൂന്നു സ്ട്രീമിലും സംവരണം ഉറപ്പു വരുത്തുന്നതിനായി ചട്ടങ് ങളിൽ ഭേദഗതി വരുത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് വേണ്ട നടപടികൾ ചെയ്യും. 10 ശതമാനം വരെ എന്നാണ് കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നത്. ഇത് എത്ര ശതമാനമെന്ന് നിജപ്പെടുത്തും. സംവരണ ഭേദഗതി ആക്റ്റിൽ വരുമാന പരിധി വ്യക്തമാക്കിയിട്ടില്ല. ഇതെല്ലാം തീരുമാനിച്ച് മുന്നാക്ക സമുദായത്തിൽ താഴെ തട്ടിലുള്ളവർക്ക് അർഹമായ സംവരണം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംവരണ വ്യവസ്ഥകൾ ഒഴിവാക്കി കെ.എ.എസിെൻറ അന്തിമ ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. സംവരണം ഒരു സ്ട്രീമിൽ മാത്രമൊതുക്കിയത് വിവാദമായതിനെ തുടർന്നാണ് ഭേദഗതി വരുത്താൻ സർക്കാർ തയാറായത്. അന്തിമ ഉത്തരവിൽ സർക്കാർ ജീവനക്കാരിൽ നിന്ന് കെ.എ.എസിലേക്ക് പ്രവേശനം കിട്ടുന്ന രണ്ട് സ്ട്രീമുകളിൽ സംവരണം പൂർണമായി ഒഴിവാക്കിയിരുന്നു. സർക്കാർ ജീവനക്കാരിൽ ഗസറ്റഡ് ഒഴികെ ഉള്ളവർക്ക് അവസരം നൽകുന്ന സ്ട്രീം രണ്ടിൽ നേരത്തേ പുറത്തിറക്കിയ കരടുകളിലെല്ലാം സംവരണം ഉറപ്പാക്കി.
അവസാനത്തെ കരടിൽ നിന്ന് സംവരണം ഒഴിവാക്കിയെങ്കിലും ഡയറക്ട് റിക്രൂട്ട്മെൻറ് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്തിമ ഉത്തരവിൽ ഇത് ഒഴിവാക്കി ബൈട്രാൻസ്ഫർ എന്നാക്കി മാറ്റുകയാണുണ്ടായത്. ഗസറ്റഡ് ജീവനക്കാർക്കുള്ള സ്ട്രീം മൂന്നിൽ പിന്നാക്ക-പട്ടിക വിഭാഗങ്ങൾക്ക് സംവരണമോ വയസ്സിളവോ ഇല്ലെന്നായിരുന്നു വ്യവസ്ഥ. ഒന്നാമത്തെ സ്ട്രീമിൽ മാത്രമേ സംവരണം ബാധകമാകുകയുള്ളൂവെന്ന വ്യവസ്ഥയും അന്തിമ ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.