തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിൽ(കെ.എ.എസ്) നേരിട്ടുള്ള നിയമനത്തിലേ സംവരണം ബാധകമാകൂ എന്നും ബൈട്രാന്‍സ്ഫര്‍, പ്രമോഷന് വിഭാഗക്കാരുടെ സംവരണം ബാധകമാകില്ലെന്നും അഡ്വക്കറ്റ് ജനറൽ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എ.എസ് വൈകാതെ നടപ്പാക്കും. സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികത്തിെൻറ ഭാഗമായി സര്‍വിസ് സംഘടനാപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. കുടിശ്ശികയുള്ള ക്ഷാമബത്ത ലഭ്യമാക്കും, ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കും. ഭവനനിര്‍മാണ വായ്പ ജീവനക്കാര്‍ക്ക് ലഭ്യമാക്കാൻ നടപടി തുടങ്ങി. പെന്ഷന് പ്രായം ഉയർത്തില്ല. സംയോജനം പഞ്ചായത്തുമായി ബന്ധപ്പെട്ട ചില വകുപ്പുകളില്‍ മാത്രമാണ് നടപ്പാക്കുക. ഒക്ടോബറോെട സർക്കാർ ഒാഫിസുകളിൽ ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം നടപ്പാക്കും. പുതിയ ജീവനക്കാര്‍ക്ക് നിശ്ചിതകാലം പരിശീലനം നല്‍കുന്നത് പരിഗണിക്കും.
സിവില്‍ സര്‍വിസിലെ അഴിമതിക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാരില്‍ ചെറിയ വിഭാഗം അഴിമതിക്കാരുണ്ട്. ചില കേന്ദ്രങ്ങള്‍ അഴിമതി അവകാശമായി കാണുന്നു. സിവില്‍ സര്‍വിസിൽ ആവശ്യമായ ഇടങ്ങളില്‍ പുനര്‍വിന്യാസം വേണ്ടിവരും. സ്ഥലംമാറ്റം മാനദണ്ഡപ്രകാരം മാത്രം നടത്തുക എന്നതാണ് സര്‍ക്കാര്‍ നയം. പങ്കാളിത്തപെന്‍ഷന്‍ പ്രശ്നം പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ തസ്തികകളില്‍ ഉയര്‍ന്ന ശമ്പളക്കാര്‍ ഡെപ്യൂട്ടേഷന് നിയമനം നേടുന്നത് പ്രോത്സാഹിപ്പിക്കില്ല. വര്‍ക്കിങ് അറേഞ്ച്മെൻറും നിരുത്സാഹപ്പെടുത്തും. ജീവനക്കാര്‍ പെരുമാറ്റച്ചട്ടം പാലിക്കണം. ജീവനക്കാരും സംഘടനകളും അതിരുകടന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് സര്‍വിസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. നവമാധ്യമരംഗത്ത് ജീവനക്കാർ സ്വയം നിയന്ത്രിക്കണം.
ഫയൽ നീക്കത്തിലെ കാലതാമസം ഒഴിവാക്കും. ചില വകുപ്പുകളില്‍ എഴുത്തുകുത്തുകള്‍ മലയാളത്തിലായിട്ടില്ല എന്നത് പരിശോധിക്കണം. മേലധികാരിയുടെ നേതൃത്വത്തില്‍ ഓഫിസുകളില്‍ മാസത്തിലൊരിക്കല്‍ അവലോകനയോഗം നടത്തുന്നത് കാര്യക്ഷമത ഉയര്‍ത്താന്‍ സഹായിക്കും. ഡിജിറ്റല്‍ ഫയലിങ് സംവിധാനം നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്. പൊതുജനങ്ങള്‍ കൂടുതലായി ബന്ധപ്പെടുന്ന ഓഫിസുകളില്‍ ഫ്രണ്ട് ഓഫിസ് സംവിധാനം വേണം. സേവനാവകാശ നിയമം പ്രാവര്‍ത്തികമാക്കണം. ഓഫിസില്‍ എന്തെല്ലാം സേവനങ്ങള്‍ നല്കുന്നു എന്ന വിവരം എഴുതി പ്രദര്‍ശിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി പോള്‍ ആൻറണി, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.