കാസർകോട്: കോൺഗ്രസ് നടത്തിയ ജില്ല പൊലീസ് ഓഫിസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ തലക്ക് ലാത്തിയടിയേറ്റു. തലപൊട്ടി ചോരയൊഴുകിയ ഫൈസലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പ്രദീപ് കുമാറിനും രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മാർച്ച് ഉദ്ഘാടനം ചെയ്തശേഷം പ്രവർത്തകർ ബാരിക്കേഡ് നീക്കാൻ നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.