കാസർകോട്ട് ഡി.സി.സി പ്രസിഡന്റിന് തലക്ക് ലാത്തിയടിയേറ്റ് പരിക്ക്
text_fieldsകാസർകോട്: കോൺഗ്രസ് നടത്തിയ ജില്ല പൊലീസ് ഓഫിസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ തലക്ക് ലാത്തിയടിയേറ്റു. തലപൊട്ടി ചോരയൊഴുകിയ ഫൈസലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പ്രദീപ് കുമാറിനും രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മാർച്ച് ഉദ്ഘാടനം ചെയ്തശേഷം പ്രവർത്തകർ ബാരിക്കേഡ് നീക്കാൻ നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.