കാസർകോട്: സ്കൂൾ വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരൻ. പെരിയ കല്യോട്ട് ഗവ. ഹൈസ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫഹദിനെ സ്കൂളിലേക്കുള്ള വഴിയിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സംഘ്പരിവാർ പ്രവർത്തകൻ കല്യോട്ട് കണ്ണോത്തെ വിജയകുമാറിനെയാണ് ജില്ല അഡീഷനൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തൽ, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
2015 ജൂൈല ഒമ്പതിന് രാവിലെ 9.15ഒാടെ മൂന്ന് സഹപാഠികളോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫഹദിനെ പിറകിലൂടെയെത്തി വിജയകുമാർ വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. സ്‌കൂളിന് 800 മീറ്റര്‍ അകലെവെച്ചാണ് സംഭവം. പെരിയ കല്യോട്ട് മുസ്ലിം പള്ളിക്ക് സമീപത്തെ, ഓട്ടോ ഡ്രൈവറായ അബ്ബാസ്-ആയിശ ദമ്പതികളുടെ മകനാണ് ഫഹദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.