കാസർകോട്: മൂന്നാം ക്ലാസ് വിദ്യാർഥിയെ സ്കൂളിലേക്കുള്ള വഴിയിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. പെരിയ കണ്ണോത്തെ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകനും കല്യോട്ട് ജി.എച്ച്.എസ്.എസിലെ മൂന്നാംക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഫഹദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസി വിജയകുമാറിനാണ് (35) ജില്ല അഡീ. ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാർ ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി തടവ് അനുഭവിക്കണം. പിഴതുക ഫഹദിെൻറ പിതാവിന് നൽകണമെന്നും കോടതി നിർദേശിച്ചു. താൻ മാനസിക രോഗിയാണെന്നും ചികിത്സയിലായതിനാൽ ശിക്ഷ മാറ്റിവെക്കണമെന്നും പ്രതി വിജയകുമാർ ആവശ്യപ്പെെട്ടങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നും കോടതി പറഞ്ഞു.
2015 ജൂലൈ ഒമ്പതിനു രാവിലെ 8.45ഓടെ കല്യോട്ട് ചാന്തൻമുള്ളിലാണ് നാടിനെ നടുക്കിയ അറുകൊല നടന്നത്. എൻഡോസൾഫാൻ ദുരിതബാധിതനായ ഫഹദ് സഹോദരി ഷെഹലക്കൊപ്പം സ്കൂളിലേക്ക് പോകുേമ്പാൾ വിജയൻ വാക്കത്തിയുമായെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അയൽവാസിയായ മുഹമ്മദലിയുടെ മകൻ അനസും ഫഹദിെൻറ കൂടെയുണ്ടായിരുന്നു. അനസും ഷെഹലയുമാണ് കേസിലെ പ്രധാന സാക്ഷികളും.
കൊലപാതകത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിജയനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു. അന്നത്തെ ഹോസ്ദുർഗ് സി.ഐയായിരുന്ന യു. േപ്രമനാണ് അന്വേഷണം പൂർത്തിയാക്കി ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്േട്രറ്റ് (രണ്ട്) കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിൽ 20 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും 11 തൊണ്ടിമുതലുകളും കണ്ടെടുത്തു. േപ്രാസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് േപ്രാസിക്യൂട്ടർ പി.രാഘവനാണ് ഹാജരായത്.
പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിൽ തൃപ്തനല്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഫഹദിെൻറ പിതാവ് അബ്ബാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.